അഹങ്കാരം മാറ്റിവെച്ച് ശാരി.!! പ്രകാശനെ സഹായിക്കാൻ കിരണിനോടും കല്യാണിയോടും അപേക്ഷിച്ച് ഭാനുമതി.!! | Mounaragam Today Episode June 14

Mounaragam Today Episode June 14: മൗനരാഗം പ്രേക്ഷകർ ആഗ്രഹിച്ച നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. വിക്രം അകത്താകുകയും പ്രകാശൻ ആശുപത്രിയിൽ ആകുകയും ചെയ്തതോടെ കല്യാണിയുടെ ഒരു തലവേദന ഒഴിഞ്ഞു കഴിഞ്ഞു. രൂപയുടെ സഹോദരനും ദുഷ്ടനുമായ രാഹുൽ ഭ്രാന്താശുപത്രിയിൽ ആകുകയും ചെയ്തതോടെ ഏറെക്കുറെ സമാധാനത്തിൽ ആണ് കല്യാണിയും കുടുംബവും ജീവിക്കുന്നത്. എന്നാൽ പുതിയ പ്രശ്നങ്ങളുമായി രാഹുലിന്റെ ഭാര്യ ശാരി രൂപയുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ട് തന്നെ

വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്നും രൂപയുടെ കൂടെ ഇവിടെ താമസിക്കാനാണ് വന്നതെന്നും പറഞ്ഞാണ് ശാരി എത്തിയത്. എന്നാൽ അവിടുത്തെ രഹസ്യങ്ങൾ ചോർത്തുക എന്നതാണ് ശാരിയുടെ ലക്ഷ്യം. തന്റെ മുൻപിൽ വെച്ച് സേനനും രൂപയും സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ ആകെ കൺഫ്യൂഷൻ ആയിരിക്കുകയാണ് ശാരിയ്ക്ക്. ശാരിയുടെ കാര്യത്തിൽ രാജസേനന് സംശയമുണ്ട് അത് കൊണ്ട് തന്നെ ഇനി വിഷം ചീറ്റിയാലും അത് നിങ്ങളുടെ ദേഹത്ത് തന്നെ തെറിച്ചു വീഴും എന്നാണ് ചന്ദ്രസേനൻ ശാരിയോട് പറയുന്നത്. ചന്ദ്രസേനനും രൂപയും തോളിൽ കയ്യിട്ട് പോകുന്നത് കാണുമ്പോൾ ഞെട്ടുകയാണ് ശാരി.

എന്നാൽ ചന്ദ്രസേനനോട് രൂപ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് സരയു ഉറച്ചു വിശ്വസിക്കുന്നത്. അത്രയ്ക്ക് വലിയ തെറ്റാണു ചന്ദ്ര സേനൻ രൂപയോട് ചെയ്തതെന്ന് സരയു പറയുന്നു. രൂപ ചന്ദ്ര സേനനോട് സ്നേഹമായിട്ട് അഭിനയിക്കുകയാണ് എന്നാണ് രൂപ രാഹുലിനെയും വീട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാൽ ഇരുവരുടെയും പെരുമാറ്റം കാണുമ്പോൾ ശരിക്ക് സംശയം തോന്നുകയാണ്. രാഹുൽ തന്നെയാണ്

വർഷങ്ങൾക്ക് മുൻപ് രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ചന്ദ്രസേനന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു അവരെ തമ്മിൽ പിരിച്ചത്. ഏറെ വൈകിയാണ് രൂപ സത്യങ്ങൾ തിരിച്ചറിഞ്ഞത്. ഇനി രൂപയും ചന്ദ്രസേനനും തമ്മിൽ യഥാർത്ഥത്തിൽ ഒന്നിച്ചു എന്നറിയുമ്പോൾ രാഹുൽ ആകെ തകരും എന്നതിന് സംശയം ഇല്ല.

Rate this post