പ്രേക്ഷകർ കാത്തിരുന്ന കണ്ടുമുട്ടൽ.!! സ്വരമോൾ സ്വന്തം പേരകുട്ടിയെന്നു തിരിച്ചറിഞ്ഞ സുമിത്ര; ദീപുവിന്റെ ചതിയിൽ നിന്നും രക്ഷപെടുമ്പോൾ.!! | Kudumbavilakku Today Epiosde January 16
Kudumbavilakku Today Epiosde January 16 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂളിൽ പിടിഎ മീറ്റിംങ്ങിനായി പ്രേമയും വിശ്വനാഥനും വന്നതായിരുന്നു. അപ്പോൾ സ്വരമോൾ മ്യൂസിക് ടീച്ചറെ കാണിച്ചു തരാമെന്ന് പറയുകയായിരുന്നു. അപ്പോഴേക്കും സ്റ്റാഫ് റൂമിലെത്താറായപ്പോൾ, സുമിത്രയെ പ്രിൻസിപ്പിൾ വിളിപ്പിക്കുകയായിരുന്നു.
അപ്പോഴാണ് പ്രേമയും വിശ്വനാഥനും സ്റ്റാഫ് റൂമിലെത്തുന്നത്. റൂമിലെത്തിയപ്പോൾ സ്വര മോൾ മ്യൂസിക് ടീച്ചറെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ടീച്ചർ എന്തോ ആവശ്യത്തിന് പ്രിൻസിപ്പളിൻ്റെ റൂമിലേക്ക് പോയിരിക്കുകയാണെന്ന് പറയുകയായിരുന്നു. ഇത് കേട്ട് സ്വര മോൾക്ക് വിഷമമായി. പിന്നീട് മീറ്റിംങ്ങൊക്കെ കഴിഞ്ഞ് പ്രേമയും വിശ്വനാഥും പോയപ്പോൾ,
സ്വര മോൾ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര അതു വഴി വരുന്നത് സ്വര മോൾ കാണുന്നത്. സുമിത്രയുടെ അടുത്ത് ഓടിച്ചെന്ന്, ടീച്ചർ എവിടെപ്പോയിരുന്നെന്നും, എൻ്റെ അമ്മമ്മയും, മുത്തച്ഛനും പോയല്ലോ എന്ന് പറയുകയായിരുന്നു സ്വരമോൾ. സുമിത്ര മോളോട് ഞാൻ അത്യാവശ്യമായി പ്രിൻസിപ്പളിൻ്റെ അടുത്ത് പോയതാണെന്നും, അടുത്ത തവണ നമുക്ക് പരിചയപ്പെടാം എന്ന് സുമിത്ര പറഞ്ഞു. പിന്നീട് കാണുന്നത്
രഞ്ജിത ഓഫീസിൽ നിന്നും ഫയൽ കിട്ടാതെ ഭ്രാന്ത് പിടിച്ച് നടക്കുകയാണ്. അപ്പോഴാണ് പങ്കജിനെ കാണുന്നത്. പൂജ വന്നെന്നും, അതിൻ്റെ ഫോട്ടോ കോപ്പിയെടുക്കാൻ പോയിട്ടുണ്ടെന്നും പറയുകയായിരുന്നു. ഇത് കേട്ട് രഞ്ജിതയ്ക്ക് ദേഷ്യം കൂടി. ഫോട്ടോ കോപ്പിയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നും, ഒറിജിനൽ ഫയൽ തന്നെ പെട്ടെന്ന് തന്നാൽ മതിയെന്നും പറയുകയായിരുന്നു രഞ്ജിത. പിന്നീട് കാണുന്നത് ദീപു കൊണ്ടു വച്ച സാധനം ചിത്ര തിരയുകയായിരുന്നു. എവിടെ തിരഞ്ഞിട്ടും ചിത്രയ്ക്ക് കാണുന്നുണ്ടായിരുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.