കള്ളനായ വിക്രത്തെ നാട്ടുകാരുടെ മുന്പിൽ വലിച്ചുകീറി കല്യാണി.!! | Mounaragam Today Episode January 15

Mounaragam Today Episode January 15 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനും അമ്പലത്തിൽ വച്ച് കണ്ടുമുട്ടുകയും, രൂപ ഒന്നും അനങ്ങാതെ പോവുന്നതുമായിരുന്നു. എന്നാൽ അവിടെ രാഹുൽ ചന്ദ്രസേനനെ കൊല്ലാനാക്കിയ ഗുണ്ട ഉണ്ടായിരുന്നു. പക്ഷേ, രൂപയുടെ പിന്നാലെ കാറെടുത്ത് പോയതിനാൽ ഗുണ്ടയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

രൂപ നേരെ പോയത് ഒരു തുണിക്കടയിലായിരുന്നു. രൂപ ആർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഡ്രസ് എടുക്കുന്നത്തെന്ന് ആലോചിക്കുകയായിരുന്നു സിഎസ്. അവൾക്ക് ഇപ്പോൾ എന്നോട് അത്ര വലിയ ദേഷ്യമില്ലെന്നും ,എൻ്റെ മുഖത്ത് ദേഷ്യമില്ലാതെയാണ് നോക്കുന്നതെന്നും തുടങ്ങി പലതും ആലോചിക്കുകയാണ്. അപ്പോൾ രൂപ കടയിൽ നിന്നും ചന്ദ്രസേനന് നല്ലൊരു ഷർട്ട് നോക്കുകയായിരുന്നു.എന്നാൽ ചന്ദ്ര സേനൻ നേരെ പോയത് കിരണിൻ്റെ വീട്ടിലേക്കായിരുന്നു.

കിരണും കല്യാണിയും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിഎസ് കയറി വരുന്നത്. സിഎസ് വന്ന പാടേ മൊബൈലിൽ വരുന്ന മെസേജിനെ കുറിച്ചായിരുന്നു. ഞാൻ ഇനി സൈബർ സെല്ലിൽ ഈ നമ്പർ കൊടുക്കാൻ പോവുകയാണ്.ഇത് കേട്ടപ്പോൾ കല്യാണിക്കും കിരണിനും ടെൻഷനാവുകയായിരുന്നു. പിന്നീട് അമ്പലത്തിലെ പ്രസാദം കല്യാണിക്ക് നൽകിയിട്ട് ചന്ദ്രസേനൻ പോവുകയായിരുന്നു. ചന്ദ്രസേനൻ പോയപ്പോൾ കല്യാണി കിരണിനോട്

അച്ഛൻ കേസ് കൊടുത്താൽ കുഴപ്പമാവുമോ എന്നാണ്. പിന്നീട് കാണുന്നത് വിക്രമും കൂട്ടുകാരും കൂടി പല കളവുകളും നടത്തുകയാണ്. അതിനിടയിൽ ബൈക്കിൽ വന്ന് ഒരു സ്ത്രീയുടെ മാലപറച്ചുപോയി. ആ സ്ത്രീ പൊട്ടിക്കരയുകയായിരുന്നു. അതിനു ശേഷം അടുത്ത സ്ത്രീയുടെ മാലപറിക്കാൻ നോക്കിയപ്പോൾ, അത് സാധിച്ചില്ല. അവൾ വണ്ടിയിൽ നിന്നിറങ്ങി ബൈക്കിൽ ഉള്ളവൻ്റെ ഹെൽമറ്റ് മാറ്റി നോക്കിയപ്പോൾ വിക്രമായിരുന്നു. കല്യാണിയെ കണ്ട് പോയി ആകെ ഞെട്ടിപ്പോയി വിക്രം.വിക്രമിനെ കണ്ട് കല്യാണി. പിന്നീട് വിക്രമിൻ്റെ കോളറിൽ പിടിച്ച് മുഖത്ത് അടിവച്ചു കൊടുക്കുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Rate this post