തന്റെ പുതിയ ഇരയെ കണ്ടെത്തിയ സന്തോഷത്തിൽ മനോഹർ.!!കാർത്തികയെ ചൂണ്ടയിടാനൊരുങ്ങി മനോഹർ.!! | Mounaragam Today Episode Aug 1
Mounaragam Today Episode Aug 1: ഏഷ്യാനെറ്റിൽ നാലു വർഷത്തിലധികമായി കാത്തിരുന്നു കണ്ട പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ കാർത്തികയെയും കൂട്ടി പ്രകാശൻ വിക്രമിനെ കാണാൻ ജയിലിൽ പോവുകയായിരുന്നു. അവിടെ എത്തിയപ്പോൾ മകനെ പുകഴ്ത്തിപ്പറയുകയാണ് പ്രകാശൻ. ഇതൊക്കെ കേട്ട് കാർത്തികയ്ക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും, പുറത്തു കാണിക്കാതെ നിന്നു. കാർത്തിക പോകാൻ നേരം വിക്രം ഇറങ്ങി കഴിഞ്ഞാൽ ഒരു ജോലി തരമാക്കി തരാമെന്ന് പറയുകയാണ് കാർത്തിക. പ്രകാശനോട് വിക്രമിനെ എൻ്റെ വക്കീൽ ഇറക്കി കൊണ്ടുവരുമെന്ന് പറയുകയാണ് കാർത്തിക. പിന്നീട് കാർത്തിക നേരെ കല്യാണിയുടെ വീട്ടിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ, മനോഹർ പുതിയ ഒരു പെൺകുട്ടിയെ
കണ്ട് അതിനെ കൈയിലെടുക്കണമെന്ന് ആലോച്ചിക്കുകയാണ്. അപ്പോഴാണ് രാഹുൽ വന്ന് കിരണിൻ്റെ വീട്ടിൽ വന്ന ആ പെൺകുട്ടിയെ നീ എന്തിനാണ് നോക്കുന്നതെന്ന് ചോദിക്കുകയാണ്. വേറെ ഇരയൊന്നും വീണില്ലേ നിനക്കെന്ന് പറഞ്ഞപ്പോൾ, വീണെന്നും എൻ്റെ കല്യാണമാണ് അടുത്താഴ്ചയെന്നും, അച്ഛനായി വന്ന് അനുഗ്രഹിക്കണമെന്ന് പറയുകയാണ് മനോഹർ. കാർത്തിക വീട്ടിലെത്തിയപ്പോൾ വലിയ സന്തോഷത്തിൽ സ്വീകരിക്കുകയാണ് കല്യാണി. ദീപയെ പരിചയപ്പെടുത്തുകയും, ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം
കഴിക്കുകയുമാണ്. അപ്പോഴാണ് ദീപ വീട്ടിൽ ആരൊക്കെയുണ്ടെന്ന് ചോദിക്കുന്നത്. അച്ഛൻ മരിച്ചു പോയെന്നാണ് കാർത്തിക പറയുന്നത്. എല്ലാവരും ഒരു ദിവസം എൻ്റെ വീട്ടിൽ വരണമെന്നും പറയുകയാണ് കാർത്തിക. പിന്നീട് കാർത്തിക വീട്ടിൽ എത്തി ഡയറി എഴുതുകയാണ്. രണ്ടാനമ്മയ്ക്കും, അനുജത്തിമാർക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച കാര്യം എഴുതുമ്പോഴാണ് മൂങ്ങ വന്ന് കാർത്തികയ്ക്ക്
കാപ്പി നൽകുന്നത്. പിന്നീട് കല്യാണിയെ കുറിച്ച് പലതും പറയുകയാണ് മൂങ്ങ. ഇനി ഈ വീട്ടിൽ ഒരു ജോലിക്കാരി വേണോയെന്നും, ഞാൻ ഇവിടെയില്ലേ എന്ന് പറഞ്ഞപ്പോൾ, അവർ ചെന്നൈയിൽ ഇല്ലെങ്കിൽ ശരിയാവില്ലെന്ന് പറയുകയാണ് കാർത്തിക. പല അനുഭവങ്ങൾ ഉള്ളതിനാൽ മൂങ്ങ മനസിൽ കാർത്തികയെ നോക്കി നിന്നെ വിശ്വസിക്കാമോ, അവസാനം നീ ചതിക്കുമോ എന്ന് മനസിൽ പറയുന്നുണ്ട്.