സോണിയുടെ കല്യാണം മുടക്കാനൊരുങ്ങി പ്രകാശനും വിക്രമും.!! വിവാഹത്തിൽ നിന്ന് പിന്മാറാനൊരുങ്ങി ആൽബി.!! | Mounaragam Today Episode April 17

Mounaragam Today Episode April 17: ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപ രാഹുലിൻ്റെ അടുത്ത് വന്ന് വിഷുകൈനീട്ടം വാങ്ങിയ ശേഷം, മനസിൽ രാഹുൽ തന്ന വിഷുകൈനീട്ടം ഭഗവാൻ്റെ മുന്നിൽ പോലും വയ്ക്കാൻ പറ്റില്ലെന്ന് പറയുകയാണ്. ശേഷം രൂപ വീട്ടിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് സോണിയയുടെയും ആൽബിയുടെയും കല്യാണക്കത്ത് ആണ്. അതിൽ ആൽബിയുടെയും സോണിയയുടെയും ഫോട്ടോ വെച്ചുകൊണ്ട് തന്നെ ആണ് ക്ഷണക്കത്ത് ഒരുക്കിയിരിക്കുന്നത്. ഇത് കണ്ട് കല്യാണിയ്ക്ക് ടെൻഷൻ ആവുകയാണ്. കാരണം വിക്രമും എൻ്റെ അച്ഛനും കൂടി സോണിയുടെ വിവാഹം മുടക്കാൻ നോക്കുമല്ലോ.

അങ്ങനെ വന്നു കഴിഞ്ഞാൽ എന്തെങ്കിലും അവർ ചെയ്യുമോ എന്നാണ് എനിക്ക് പേടിയെന്ന് പറയുകയാണ് കല്യാണി. അപ്പോൾ കിരൺ അങ്ങനെയൊന്നും അവർക്ക് കല്യാണം മുടക്കാൻ പറ്റില്ലെന്ന് സമാധാനിപ്പിക്കുകയാണ് കിരൺ. പിന്നീട് കല്യാണിയെയും കൂട്ടി അഗസ്റ്റിനച്ഛായൻ്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണകത്ത് കാണിക്കുകയും, കല്യാണ കത്ത് കണ്ട രണ്ടുപേർക്കും വലിയ ഇഷ്ടം ആവുകയും ചെയ്യുന്നു. പിന്നീട് ആച്ഛായനോട് നമ്മൾ ഇനി സോണിയുടെ ആദ്യ ഭർത്താവായിരുന്ന വിക്രമിൻ്റ വീട്ടിലേക്കാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് അവിടെ പോകുന്നതെന്നും അവർ പ്രശ്നക്കാർ ആണെന്നല്ലേ പറഞ്ഞത് എന്നൊക്കെ പറഞ്ഞപ്പോൾ, അവിടെ പോകേണ്ട ആവശ്യമുണ്ടെന്ന് അവർ ഈ കത്ത് കണ്ടശേഷം ഉടൻതന്നെ നിങ്ങളെ കാണാൻ വരികയും ചെയ്യും എന്ന് പറയുകയാണ് കിരൺ.

അങ്ങനെ കല്യാണിയെയും കൂട്ടി കിരൺ വിക്രമിനെ കാണാൻ പോവുകയാണ്. അവർക്ക് കല്യാണക്കത്ത് നൽകുകയും, ഇത് കണ്ടപ്പോൾ വിക്രം മനസ്സിൽ ചിരിക്കുകയാണ്. ഇത് നടക്കാൻ ഒന്നും പോകുന്നില്ല എന്നാണ് വിക്രം മനസ്സിൽ പറയുന്നത്. എന്നാൽ കിരൺ വിക്രമിനോട് നിന്നെപ്പോലെ ഒന്നിനും കൊള്ളാത്തവനല്ല എൻ്റെ പെങ്ങളെ കെട്ടാൻ പോകുന്നതെന്നും അമേരിക്കൻ മലയാളി ആണെന്നൊക്കെ പറയുകയാണ്. ഇതു കേട്ടപ്പോൾ ഇതു നടക്കാൻ പോകുന്നില്ല എന്നും, ഇത് നടന്നു കഴിഞ്ഞാൽ ഞാൻ മുടി മൊട്ട അടിക്കുമെന്ന് വെല്ലുവിളിക്കുകയാണ് വിക്രം. പിന്നീട് കാണുന്നത് രൂപ രാഹുലിനെ കാണാൻ വരുന്നത് ആണ്. സോണിയുടെ കല്യാണകത്ത് നൽകുകയും, ചന്ദ്രസേനൻ്റെ സുഹൃത്തിൻ്റെ മകനാണ് എന്നൊക്കെ പറയുകയും ചെയ്തു. ഇതുകേട്ടപ്പോൾ രാഹുലിന് ഇഷ്ടപ്പെടുന്നില്ല എങ്കിലും അവൾ ഒഴിഞ്ഞുപോമല്ലോ, അങ്ങനെ അവൾ ഒഴിഞ്ഞു പോകുമല്ലോയെന്നും, അപ്പോൾ എൻ്റെ മകൾക്ക് സ്വത്തൊക്കെ കിട്ടുമല്ലോ എന്ന ചിന്ത മാത്രമാണ് രാഹുലിൻ്റെ മനസ്സിൽ ഉള്ളത്.

അപ്പോഴാണ് പ്രകാശനും വിക്രമനും കൂടി ഉടൻതന്നെ ആൽബിയെയും അച്ഛായനെയും കാണാൻ പോവുകയാണ്. അവിടെ എത്തിയശേഷം സോണിയെ കുറിച്ച് പല മോശമായ കാര്യങ്ങളും പറയുകയാണ്. വളരെ മോശമായ പെൺകുട്ടിയാണെന്നും, ഭംഗിയുള്ള പുരുഷന്മാരെ കണ്ടാൽ സോണി അവരുടെ തലയിൽ വീഴും എന്നും, കൂടാതെ ആ വീട്ടിൽ ബൈജു എന്നൊരുവൻ താമസിക്കുന്നുണ്ടെന്നും, അവൻ്റെ കുഞ്ഞ് ആണോ ചാരുമോൾ എന്ന സംശയം പോലും നമുക്കുണ്ടെന്നും, പറഞ്ഞപ്പോൾ ആൽബിയും അച്ഛായനും ഞെട്ടിയതുപോലെ അഭിനയിക്കുകയാണ്. പിന്നീട് അച്ഛായൻ നിങ്ങൾ പറഞ്ഞു തന്നത് നമുക്ക് നന്നായെന്നും, ഇനി ഈ കല്യാണവുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അച്ഛായൻ പറഞ്ഞപ്പോൾ വിക്രമനും പ്രകാശനും സന്തോഷമാവുകയാണ്.അപ്പോൾ ഞങ്ങൾ പറഞ്ഞതൊക്കെ ഏറ്റിട്ടുണ്ട് എന്ന രീതിയിൽ രണ്ടുപേരും മടങ്ങുകയാണ്. അവർ പോയ ശേഷം അച്ഛായൻ ആൽബിയോട് കിരണിനോട് അവർ വന്ന കാര്യം പറയണമെന്നും, ഇതിനുള്ള ഉത്തരം നമുക്ക് വിവാഹശേഷം നൽകാമെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post