നവ്യയെ കൊ ന്നു കഴിഞ്ഞു എന്ന് അഭി.!!നവ്യയെ രക്ഷിക്കാൻ ആദർശും നയനയും എത്തുമ്പോൾ, അഭിയുടെ തനി രൂപം തിരിച്ചറിയുന്നു.!! | Patharamattu Today Episode April 17

Patharamattu Today Episode April 17: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ആകാംക്ഷാഭരിതമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ സതീശൻ്റെ പിറകെ പോയ കനകദുർഗ്ഗ നവ്യ എവിടെയാണെന്ന് കണ്ടെത്തുന്നതായിരുന്നു. കനക ദുർഗ്ഗ ഒളിച്ചു നിന്ന് സതീശനും ഗുണ്ടയും എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ നോക്കി നിൽക്കുകയായിരുന്നു കനകദുർഗ്ഗ. അപ്പോഴാണ് സതീശൻ പൂജകളൊക്കെ കഴിഞ്ഞ ശേഷം എൻ്റെ ജിലേബിയുടെ കഴുത്തിൽ താലിചാർത്തണം എന്നൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുന്നത് കാണുന്നത്. പിന്നീട് കാണുന്നത് ആശുപത്രിയാണ്. നയന വളരെ വിഷമത്തിൽ ഇരുന്ന് കരയുകയാണ്. അപ്പോഴാണ് ആദർശ നയനയോട് ഇങ്ങനെ കരയല്ലേയെന്നും, നമുക്ക് എന്തെങ്കിലും ചെയ്യാം എന്നും പറയുന്നത് .എന്ത് ചെയ്യാനാ ആദർശേട്ടാ, എവിടെയാണ് ചേച്ചി എന്ന് പോലും ഒരു വിവരവുമില്ലല്ലോ എന്നു പറയുകയാണ് നയന.

എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചേനെയെന്നും പറയുകയാണ് നയന. അപ്പോഴാണ് ജലജ വരുന്നത്. എങ്ങനെ അറിയാനാണ്. അന്ന് പ്രതിമകൾ കൊണ്ടുപോയ ഗുണ്ടകൾ തന്നെയാവും പ്രതികാരം വീട്ടാൻ വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടാവുകയെന്നും, ഗുണ്ടകൾ ഒരിക്കലും അടി വാങ്ങി അനങ്ങാതിരിക്കില്ലെന്ന് പറയുകയാണ് ജലജ.ഇത് കേട്ടപ്പോൾ ജയൻ ജലജയോട് മിണ്ടാതിരിക്കാനും, ഈ സമയത്താണോ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുകയാണ്. ശേഷം ജലജ അഭി കിടക്കുന്ന ഐസി റൂമിൽ പോകുന്നത്. ബോധമില്ലാതെ പോലെ കിടന്ന അഭി ഉണർന്നപ്പോൾ, അഭിയോട്

അവൾ ഇനി തിരിച്ചു വരുമോ എന്ന് ചോദിക്കുകയാണ് ജലജ. ഒരിക്കലുമില്ലെന്നും, അവന്മാർ ഇപ്പോൾ വിളിച്ചിരുന്നുവെന്നും അവൾ എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തിൽ നിന്നും പോയെന്നുമൊക്കെ ചിരിച്ചു കൊണ്ട് പറയുകയാണ് അഭി. പ്രോജക്ട് ആദ്യം നവ്യയെ ഇല്ലാതാക്കിയ ശേഷം ഇനി നയനയും കൂടി നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കണമെന്നും, അനന്തപുരി തറവാട് അവളുടേത് ആണെന്നാണ് ഇപ്പോഴുള്ള ഭാവം എന്നും, അവൾ കൂടി പോയ ശേഷം നമ്മളെ അനുസരിക്കുന്ന ഒരു വളാവണം ആദർശിന് വരേണ്ടതെന്ന് പറയുകയാണ് ജലജ. പിന്നീട് കാണുന്നത് സതീശൻ ആരതിയൊക്കെ എടുത്ത് വന്ന് നവ്യയെ ആരതി

എടുക്കുകയാണ്. ഇനി ഇത് കഴിഞ്ഞ ശേഷം ഞാൻ നിൻ്റെ കഴുത്തിൽ താലിചാർത്താൻ പോവുകയാണ്. ഇതൊക്കെ കനക കേൾക്കുന്നുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങൾ വീഡിയോയായി നയനയ്ക്ക് അയച്ചുകൊടുക്കുകയാണ്‌.ഉടൻ നയന ആദർശിനെ കാണിക്കുകയാണ്. അവരോടൊന്നും പറയാതെ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോയിട്ട് വരുന്നെന്ന് പറഞ്ഞ് ആദർശും നയനയും പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.

Rate this post