അച്ഛമ്മയെ പോലെ തന്നെ .!! പാചക റാണിയുടെ പുതിയ വിശേഷം അറിഞ്ഞോ?.!! പേരക്കുട്ടിയെ ആദ്യമായി കാണിച്ച് ലക്ഷ്‌മി നായർ.!! | Lekshmi Nair With Grand Daughter

Lekshmi Nair With Grand Daughter: പുതിയ പുതിയ രുചിക്കൂട്ടുകളുമായി മലയാളികളുടെ സ്വീകരണമുറിയിൽ സ്ഥിരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയ താരം ലോ അക്കാദമിയിൽ ലെക്ചറർ ആയും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാചക കലയിലുള്ള തന്റെ പാഷൻ ആണ് താരത്തെ ഈ പാതയിൽ നയിച്ചത്.

കൈരളി ചാനലിലെ ഫ്ലേവേഴ്‌സ് ഓഫ് കേരള എന്ന പാചക പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ലക്ഷ്മി ടെലിവിഷൻ മേഘഹളയിലേക്ക് എത്തിയത്. ഇന്നിപ്പോൾ യൂട്യൂബ് ചാനലിൽ അനേകം സബ്സ്ക്രൈബെഴ്സ് ഉള്ള കോൺടെന്റ് ക്രിയേറ്റർ ആണ് താരം. യൂട്യൂബിലൂടെ തന്റെയും തന്റെ കുടുംബത്തിന്റെയും എല്ലാ

വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്ക് വെയ്ക്കാറുണ്ട്. ലക്ഷ്മിയും കുടുംബവും ഈയടുത്താണ് ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും മരുമകൾ അനുരാധയ്ക്കും ഒരു പെൺകുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റു വിശേഷങ്ങളും എല്ലാം താരം വ്ലോഗ്ജുകളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. ഇത്തവണ കുഞ്ഞിന്റെ ആദ്യത്തെ വിഷു ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരം. സരസ്വതി നായർ എന്നാണ് ലക്ഷ്മിയുടെ കൊച്ചു മകളുടെ പേര്. വിദേശത്തു ജോലി ചെയ്യുന്ന വിഷ്ണുവും അവധിക്ക് വന്നതോടെ ഒരുപാട് പ്രത്യേകതകൾ ഉള്ള വിഷു കൂടിയായിരുന്നു താരത്തിന് ഇത്. ഡിസ്ക് കംപ്ലയിന്റ് മൂലം ആരോഗ്യ പ്രശ്നങ്ങൾ

ഉള്ളത് കൊണ്ട് തന്നെ പഴയത് പോലെ ഓടിച്ചാടി നടക്കാനോ പാചകം ചെയ്യാനോ തനിക്ക് കഴിഞ്ഞില്ല എന്നും എങ്കിലും തന്റെ മക്കൾ എല്ലാം ചേർന്ന് കണിയൊരുക്കുകയും മറ്റു കാര്യങ്ങൾ ചെയ്യുകയും ചെയ്തതോടെ വിഷു ദിനം സന്തോഷത്തോടെ ആഘോഷിച്ചു എന്നും താരം പറഞ്ഞു. സരസ്വതി മോളെ ആദ്യമായി തന്റെ യൂട്യൂബ് ഫാമിലിക്ക് കാണിച്ചു കൊടുക്കാനും ഈ വിഷു ദിനം തന്നെയാണ് താരം തിരഞ്ഞെടുത്തത്.

Rate this post