രഞ്ജിതയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സരസ്വതി അമ്മ.!! എന്നാൽ രഞ്ജിത ആ കടുത്ത തീരുമാനമെടുക്കുന്നു.!! | Kudumbavilakku Today episode April 13

Kudumbavilakku Today episode April 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥ മുഹൂർത്തങ്ങളുമായി ആണ് മുന്നോട്ടുപോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാന ഭാഗത്തിൽ അരവിന്ദിൻ്റെ കാർ തട്ടിയതിനാൽ സരസ്വതിഅമ്മ രഞ്ജിതയുടെ വീട്ടിൽ കാലിന് പരിക്ക് പറ്റി കിടക്കുകയായിരുന്നു. എന്നാൽ സുമിത്ര തിരിച്ചു വിളിക്കാൻ വന്നപ്പോൾ ഞാൻ വരുന്നില്ലെന്നും ഞാൻ ഇവിടെയാണ് താമസിക്കുന്നത് എന്ന് സരസ്വതി അമ്മ പറയുകയാണ്. സുമിത്ര പലതവണ നിർബന്ധിച്ചു പറഞ്ഞിട്ടും എത്ര തന്നെ ആയാലും ഞാൻ ഇവിടെ നിന്ന് വരുന്നില്ലയെന്നും, നിങ്ങളും ഇവിടെ തന്നെ നിൽക്കു എന്നു പറയുകയാണ് സരസ്വതിയമ്മ.ഇത്

കേട്ടപ്പോൾ പങ്കജിന് സന്തോഷമാവുകയാണ്. എന്നാൽ അരവിന്ദ് രഞ്ജിത വരുന്നതിന് മുൻപ് പോകാൻ പറയുകയാണ്. ഞാൻ പോകില്ലെന്ന് പറയുകയാണ് സരസ്വതിയമ്മ. പൂജയും രഞ്ജിതയുടെ സ്വഭാവത്തെക്കുറിച്ചും, ഇവിടെ നിന്നാൽ അച്ഛമ്മയ്ക്ക് ബുദ്ധിമുട്ടാവുമെന്ന് പറയുകയാണ്. ആരുടെ വാക്കും കേൾക്കാതെ സരസ്വതിയമ്മ അവിടെ തന്നെ നിൽക്കുകയാണ്. പിന്നീട് കാണുന്നത് പ്രേമ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുകയാണ്. സ്വര മോൾ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്. സ്വര മോളെ കൊതിപ്പിക്കാൻ വേണ്ടി, നിനക്ക് വേണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ കുഞ്ഞിന് തണുപ്പുള്ളതിനാൽ ഐസ്ക്രീം കൊടുക്കാൻ

പാടില്ല എന്ന് അറിയാമെങ്കിലും, അസുഖം വരട്ടെ എന്ന് കരുതി കുഞ്ഞിനെ കൊതിപ്പിക്കാൻ വേണ്ടി വേണോ വേണോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ് പ്രേമ. അപ്പോഴാണ് അനന്യ വരുന്നത്. അമ്മയെന്താണ് കാണിച്ചു കൂട്ടുന്നതെന്ന് പറയുകയാണ്.അമ്മയുടെ സ്വഭാവം ഇങ്ങനെ തന്നെയാണെങ്കിൽ ഞങ്ങൾ ഇവിടെ നിന്ന് മാറി താമസിക്കുമെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് അരവിന്ദിനെ രഞ്ജിത ഫോൺ വിളിക്കുകയാണ്. അവര് പോയോ എന്ന് അന്വേഷിക്കാൻ. എന്നാൽ സരസ്വതിയമ്മ പോയില്ലെന്ന് കേട്ട്

രഞ്ജിതയ്ക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് പങ്കജ് പൂജയോട് അച്ഛമ്മ വരാനൊന്നും പോകുന്നില്ലെന്നും, ഇവിടെ താമസിക്കുക തന്നെ ചെയ്യുമെന്നും അതിനാൽ, നിങ്ങൾ വേണ്ട ഡ്രസൊക്കെ എടുത്ത് വരാൻ പറയുകയാണ്. എന്നാൽ പൂജ അതൊന്നും ശരിയാവില്ലെന്ന് പറയുകയാണ്. അപ്പോഴാണ് രഞ്ജിത കയറി വരുന്നത്. വളരെദേഷ്യത്തിൽ സരസ്വതിയമ്മയുടെ അടുത്ത് പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post