വിശ്വത്തിൽ നിന്നും ആ സത്യങ്ങൾ തിരിച്ചറിഞ്ഞു സുമിത്ര.!!പൂജയും അപ്പുവും തമ്മിൽ പ്രണയത്തിലോ? | Kudumbavilakku Today Episode December 27

Kudumbavilakku Today Episode December 27: ഏഷ്യാനെറ്റിലെ ഇഷ്ട സീരിയലായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ വിശ്വനാഥനെ സുമിത്ര ഫോൺ വിളിക്കുന്നതായിരുന്നു. വിശ്വനാഥാണെന്ന് പറഞ്ഞപ്പോൾ, ഞാൻ സുമിത്രയാണെന്ന് പറയുന്നത് കേട്ട് അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു വിശ്വനാഥൻ. കോമയിൽ നിന്ന് എഴുന്നേറ്റോ എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പിന്നീട് സുമിത്രയോട് അസുഖമൊക്കെ മാറിയോ എന്നും, മറ്റും അദ്ദേഹം ചോദിക്കുന്നു.

ഞാൻ പഴയതുപോലെയായെന്നും, എൻ്റെ മക്കളൊക്കെ എവിടെയാണെന്ന് അറിയുമോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നു. അനുരുദ്ധ് യുകെയിലാണെന്നും, അനന്യ കാനഡയിലാണെന്നും പറയുന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ ഒരു കുഞ്ഞ് ഫോൺ എടുത്തിരുന്നെന്നും, അതാരാണെന്നും അന്വേഷിച്ചപ്പോൾ, അത് അനുരുദ്ധിൻ്റെ മകൾ സ്വരമോൾ ആണെന്നു പറയുന്നു. അത് കേട്ടപ്പോൾ സുമിത്രയ്ക്ക് സന്തോഷമാവുന്നു.
ഇതൊക്കെ പറഞ്ഞ ശേഷം, വിശ്വനാഥൻ ഫോൺ കട്ട് ചെയ്യുന്നു. ആരാണ് മുത്തശ്ശാ വിളിച്ചതെന്ന് സ്വര മോൾ

ചോദിച്ചപ്പോൾ, അത് മോൾക്ക് അറിയാത്ത ഒരാളാണെന്ന് പറഞ്ഞ് വിശ്വം പ്രേമയോട് വിവരങ്ങൾ പറയാൻ പോകുന്നു. സുമിത്ര വിളിച്ചിരുന്നെന്നും, കോമയിൽ നിന്ന് അസുഖമൊക്കെ മാറി സുമിത്ര പഴയത് പോലെയായെന്നും പ്രേമയോട് പറയുന്നു. അവൾ മക്കളെയൊന്നും വേണ്ടാതെ രോഹിത്തിനെ കല്യാണം കഴിച്ച് പോയതല്ലേയെന്നും, ഇപ്പോൾ രോഹിത്ത് മരിച്ച ശേഷം മക്കളെ എന്തിനാണ് അന്വേഷിക്കുന്നതെന്നും, രോഹിത്തിനെ അവൾ വിവാഹം കഴിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമായിരുന്നുവെന്നും പ്രേമ പറയുകയാണ്. ഇനി സ്വരമോളെ കാണണമെന്നോ മറ്റോ പറഞ്ഞ് ഇവിടെ വന്നാൽ സ്വര മോളെ ഒരിക്കലും

സുമിത്രയെ കാണിക്കരുതെന്ന് പറയുകയാണ് പ്രേമ. സുമിത്ര ആണെങ്കിൽ അനിരുദ്ധിൻ്റെ മകളുടെ ശബ്ദം കേട്ടതിൻ്റെ സന്തോഷത്തിൽ അത് ചിത്രയോട് പറയുകയാണ്. സ്വര എന്നാണ് പേരെന്നും, അനന്യയുടെ വീട്ടിലാണ് താമസം എന്നൊക്കെ പറയുന്നു. പിന്നീട് കാണുന്നത് പൂജയുമായി സംസാരിക്കുന്നതാണ്. പൂജയോട് നമുക്ക് രോഹിത്തിൻ്റെ വീട്ടിലേക്ക് താമസം ആക്കണമെന്നും, ഇനി നമ്മൾ അവിടെയാണ് താമസിക്കാൻ പോവുന്നതെന്നും പറയുകയാണ് സുമിത്ര. എന്നാൽ പൂജ നമുക്ക് അവരോട് മത്സരിക്കാൻ നിൽക്കേണ്ടെന്നും, രഞ്ജിതാൻ്റിയിൽ നിന്ന് നമുക്ക് ഒന്നും തിരിച്ചുപിടിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ, അങ്ങനെ ചിന്തിക്കരുതെന്നും, നിനക്ക് അവകാശപ്പെട്ടത് നിനക്ക് തന്നെ ലഭിക്കണമെന്നും മറ്റും പലതും പറഞ്ഞ് പൂജയെ രോഹിത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണ് സുമിത്ര. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.

Rate this post