കല്യാണിയുടെ ഉഗ്രരൂപം കണ്ടു ഞെട്ടി പ്രകാശൻ.!! വിക്രമിനെയും പ്രകാശിനെയും കല്യാണി പുറത്താകുന്നു.!! | Mounaragam Today December 16
Mounaragam Today December 16: ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപ കല്യാണിയോട് ചന്ദ്രസേനൻ്റെ നമ്പർ ചോദിക്കുന്നതായിരുന്നു. കല്യാണി കുറച്ച് കുഴപ്പിച്ചാണെങ്കിലും ഫോൺ നമ്പർ നൽകാമെന്ന് പറഞ്ഞു. പിന്നീട് ഫോൺ വച്ച ശേഷം കല്യാണിയും കിരണും രൂപയുടെ മാറ്റം കണ്ട് ചിരിക്കുകയായിരുന്നു. കല്യാണി ഉടൻ തന്നെ ചന്ദ്രസേനൻ്റെ നമ്പർ കൊടുക്കുകയാണ്.
അപ്പോഴാണ് രൂപ നമ്പർ കിട്ടിയപ്പോൾ തന്നെ ചന്ദ്രസേനനെ വിളിക്കാൻ ഒരുങ്ങുകയാണ്. പിന്നീട് രൂപ ഫോൺ വിളിക്കേണ്ടെന്നും, എൻ്റെ ശബ്ദം കേട്ടാൽ മനസിലാകുമെന്നും, അതിനാൽ മെസേജയക്കാമെന്ന് പറഞ്ഞ് മെസേജ് അയക്കുകയാണ്. സുഖമാണോ, ആരോഗ്യമൊക്കെ നോക്കണമെന്ന് മെസേജ് അയക്കുകയാണ്. മെസേജ് വരുന്നത് കണ്ട് ചന്ദ്രസേനൻ രാവിലെ തന്നെ നോക്കിയപ്പോൾ, പുതിയ നമ്പറിൽ നിന്നുള്ള മെസേജാണ് കാണുന്നത്. ഇത് കണ്ടപ്പോൾ, ഇതാരാണെന്ന് ആലോചിക്കുകയാണ്.
അപ്പോഴാണ് വീണ്ടും മെസേജ് വരുന്നത്. ഭക്ഷണം കഴിച്ചോയെന്നും, ശരിയായിട്ട് ഭക്ഷണം കഴിക്കണമെന്നും പറയുകയാണ്.ഇത് കേട്ട മാത്രയിൽ ദേഷ്യത്തിൽ ദയാനന്ദനെ വിളിക്കുകയാണ്. ദയാനന്ദനോട് കാര്യങ്ങൾ പറയുകയാണ്. എനിക്ക് മെസേജയക്കാൻ മാത്രം ആർക്കാണ് ദൈര്യമെന്ന് പറയുകയാണ് ചന്ദ്രസേനൻ. പിന്നീട് കാണുന്നത് കാദംബരിയും രതീഷും കൂടി കല്യാണിയെയും കിരണിനെയും ദീപയെയും വീട്ടിലേക്ക് ക്ഷണിക്കുകയാണ്.രതീഷിൻ്റെ വീടായതിനാൽ എല്ലാവരും പോകുന്നു. അങ്ങനെ കല്യാണിയും കിരണും ദീപയുമൊക്കെ ചേർന്ന് കാദംബരിയുടെ വീട്ടിലെത്തുകയാണ്. ഇവരെ കണ്ടപ്പോൾ പ്രകാശനും, മുങ്ങയും, വിക്രമും ദേഷ്യം കൊണ്ട് വിറക്കുകയാണ്. രതീഷും കാദംബരിയും ക്ഷണിച്ചിരുത്തുകയും, അപ്പോൾ തന്നെ പ്രകാശൻ കുത്തുവാക്കുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.
എല്ലാം കേട്ട് നിന്നെങ്കിലും, ദീപയെയും ചന്ദ്രസേനനെയും ചേർത്ത് പ്രകാശൻ മോശമായി പറയാൻ തുടങ്ങിയപ്പോൾ, കേട്ട് നിൽക്കാനാവാതെ കല്യാണി തൻ്റെ അമ്മയെ കൊണ്ട് ഇനി ഒരു വാക്കു മോശമായി പറഞ്ഞാൽ, ഞാൻ അച്ഛനാണെന്ന് നോക്കില്ലെന്ന് പറയുകയാണ് കല്യാണി. ഇത് കേട്ട് തരിച്ചുനിൽക്കുകയാണ് പ്രകാശനും, മൂങ്ങയും വിക്രമും. ഞാൻ സംസാരിക്കില്ലെന്ന് കരുതിയോ എന്നും, നിങ്ങൾ കാരണം നഷ്ടപ്പെട്ട ശബ്ദമാണ് എനിക്ക് തിരികെ കിട്ടിയതെന്ന് പറയുകയാണ് കല്യാണി. കല്യാണിയുടെ നാവിൽ നിന്നും കേട്ട വാക്കുകൾ കേട്ട് പ്രകാശൻ അകെ തകർന്നു പോവുകയാണ്. വിക്രമിനിട്ടും കല്യാണി നല്ലവണ്ണം കൊടുക്കുന്നുണ്ട്. വീട്ടിൽ വന്ന വരെ അപമാനിച്ചതിന് പ്രകാശനോടും വിക്രമിനോടും ഇറങ്ങി പോവാൻ രതീഷ് പറയുകയും ചെയ്യുന്നുണ്ട്. കല്യാണിയുടെ ഈ മാറ്റം പ്രകാശനെ അംബരപ്പെടുത്തുകയാണ്. അങ്ങനെ രസകരമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.