കല്യാണി സംസാരിക്കുന്നത് കാണാൻ വെയിറ്റ് ചെയ്തവർക്ക് സന്തോഷ വാർത്ത.!! അവസാനം സ്വന്ധം വോയ്‌സിൽ വന്നു ഐശ്വര്യ.!! | Mounaragam Fame Aiswarya Ramsai Real Voice Reveal

Mounaragam Fame Aiswarya Ramsai Real Voice Reveal : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൗനരാഗത്തിലെ ഐശ്വര്യ റംസായി. ഈ പരമ്പരയിലൂടെയാണ് വളരെ ചെറിയ സമയം കൊണ്ട് പുതുമുഖ താരമായിരുന്ന ഐശ്വര്യ ഇന്നും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയായാണ് കല്യാണി എന്ന കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നത്.

2019 ഡിസംബറിൽ ആരംഭിച്ച ഈ പരമ്പര നാല് വർഷത്തോളം അടുക്കുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭവങ്ങളിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്നാൽ ഈ കഴിഞ്ഞ ദിവസമായിരുന്നു സംസാരശേഷിയില്ലാത്ത കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന രസകരമായ എപ്പിസോഡ് നടന്നത്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡിലെ ഈ രംഗം പ്രേക്ഷകർ

ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. സീരിയലിൽ ഊമയായി അഭിനയിക്കുന്നതിനാൽ ഇൻറർവ്യൂകളിലൊക്കെ ഐശ്വര വന്നിരുന്നത് ആംഗ്യഭാഷയിൽ തന്നെയായിരുന്നു. അപ്പോൾ പ്രേക്ഷകർ കരുതിയത് റിയൽ ലൈഫിലും കല്യാണി സംസാരിക്കാത്ത കുട്ടിയാണെന്നാണ്. പ്രേക്ഷകരുടെ ഈ സംശയത്തിന് മറുപടിയുമായി കല്യാണി എത്തിയിരുന്നു. സീരിയലിൻ്റെ സസ്പെൻസ് പൊളിയാതിരിക്കാനാണ് ഇൻ്റർവ്യൂലൊക്കെ സംസാരിക്കാത്തതെന്നാണ് കല്യാണി അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ സീരിയലിൽ കല്യാണി സംസാരിച്ചതോടെ ഐശ്വര്യ താരത്തിൻ്റെ യുട്യൂബ്

ചാനലിൽ ആദ്യമായി സംസാരിക്കുന്നതിൻ്റെ ഷൂട്ടിംഗ് രംഗങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ‘ ഐശ്വര്യ റംസായി ‘ എന്ന യുട്യൂബ് ചാനലിൽ ഞാൻ ആദ്യമായി സംസാരിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണെന്നും എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും താരം പറയുകയുണ്ടായി.നിങ്ങൾ ഈ വീഡിയോ കണ്ട് കമൻ്റ് രേഖപ്പെടുത്തണമെന്നും താരം പറയുന്നുണ്ട്. ഗുണ്ടകൾ കുഞ്ഞിനെ തട്ടിയെടുത്തോടുമ്പോൾ അവരുടെ പിറകെ ഓടി ആദ്യമായി മോനെ എന്ന് വിളിക്കുന്നതാണ് കാണുന്നത്. ഈ രംഗം ചിത്രീകരിച്ചപ്പോൾ, ഞാൻ സ്കൂൾ സ്പോർട്സിൽ മാത്രമാണ് ഇത്ര സ്പീഡിൽ ഓടിയതെന്നാണ് കല്യാണി രസകരമായി പറയുന്നത്. സീരിയൽ എപ്പിസോഡ് അവസാനിക്കാറായപ്പോൾ വളരെ രസകരമായാണ് ഇപ്പോൾ മൗനരാഗം മുന്നോട്ടു പോകുന്നത്.

Rate this post