കുടുംബവിളക്ക് അമൃതയുടെ ചെക്കനെ തട്ടിയെടുത്ത സുന്ദരിയെ മനസ്സിലായോ? ഗീതാഗോവിന്ദം അജുതോമസിന്റെ വിവാഹ വീഡിയോ വൈറൽ.!! | Geetha Govindham Fame Aju Thomas Wedding Video Viral

Geetha Govindham Fame Aju Thomas Wedding Video Viral : ഇന്ന് സിനിമാതാരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളും മലയാളി കുടുംബപ്രക്ഷകർക്കിടയിൽ വലിയ സ്വാധീനം തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് റേറ്റിങ്ങിൽ മുൻപന്തിയിൽ തിളങ്ങുന്ന പരമ്പരകളുടെ. നിരവധി പുതുമുഖങ്ങൾ ഇന്ന് സീരിയലിലേക്ക് കടന്നുവരുന്നതിന്റെ ലക്ഷ്യം വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച ജനപ്രീതിയിലൂടെ

സിനിമയിലേക്ക് കടക്കാം എന്നതുകൊണ്ട് തന്നെയാണ്. ഇന്ന് സീരിയൽ രംഗത്ത് യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് അജു തോമസ്. ഒരേസമയം വില്ലനായും നായകനായും ആണ് അജു ക്യാമറ കണ്ണുകൾക്ക് മുന്നിൽ തിളങ്ങിയിട്ടുള്ളത്. സാന്ത്വനം, ഗീതാഗോവിന്ദം എന്നീ പരമ്പരകളിലെ അജുവിന്റെ പ്രകടനം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ താരം വിവാഹിതനായി എന്ന വിവരം വളരെ ചുരുക്കം ആളുകൾക്ക് മാത്രം

അറിയാവുന്ന കാര്യമാണ്ആരെയും അറിയിക്കാതെ ലണ്ടനിൽ നിന്നാണ് താരം വിവാഹം കഴിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങളും അതിൻറെ ഹൈലൈറ്റുകളും ആണ് വലിയതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് ഒൻപത് മാസങ്ങൾക്കു മുൻപാണ് അജു വിവാഹിതനായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ മാസങ്ങൾക്കു മുൻപ് നടന്ന വിവാഹത്തിൻറെ ചിത്രങ്ങൾ താരം പോലും ഇപ്പോഴാണ് തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുന്നത്. സഹതാരങ്ങളോ അജുവോ എന്തുകൊണ്ടാണ് വിവാഹം ആരാധകരിൽ നിന്ന് മറച്ചുവെച്ചത് എന്ന സംശയവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ

എംഎം ഇവൻസ് എന്ന ഇവന്റ് മാനേജ്മെൻറ് കമ്പനി അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്അജു തോമസ് വെഡിങ് ഹൈലൈറ്റ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ വിവാഹവും പിന്നീടുള്ള വിശേഷങ്ങളും പാർട്ടിയും ഒക്കെ കാണാൻ കഴിയുന്നു. അതിൽ ഗീതാഗോവിന്ദത്തിലെ അജുവിന്റെ സഹതാരം സാജൻ സൂര്യയുടെ സാന്നിധ്യവും കാണാൻ കഴിയുന്നു. എന്നിരുന്നാലും താരം വിവാഹം കഴിച്ചത് സന്തോഷമുള്ള കാര്യമാണെങ്കിലും ആരെയും അറിയിക്കാത്തതിനുള്ള പരിഭവവും വിവാഹം കഴിഞ്ഞോ എന്ന അത്ഭുതവും ആണ് പലർക്കും.

Rate this post