അങ്ങനെ പറഞ്ഞാൽ ഞാൻ ഇറങ്ങിപോകും ; ലൈവിൽ ബിഗ്‌ബോസിനെ പറ്റി ലാലേട്ടൻ പറഞ്ഞത് കേട്ടോ ? | Mohanlal About Bigg Boss Viral live Malayalam

Whatsapp Stebin

Mohanlal About Bigg Boss Viral live Malayalam : മലയാളം ബിഗ്‌ബോസ് സീസൺ 5 ആരംഭം കുറിക്കാൻ ഇനി ഏതാനും മണിക്കൂർ നേരം മാത്രമാണ് ബാക്കിഉള്ളത്. ഓരോ ബിഗ് ബോസ്സ് സീസണും സമ്മാനിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത അനേകം സസ്പെൻസുകൾ കൂടിയാണ്. അതിനാൽ തന്നെ ഇത്തവണ ബിഗ് ബോസ്സ് മലയാളം സീസൺ 5 ആരംഭിക്കുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് ഇത്തരം മുഹൂർത്തങ്ങൾ തന്നെയാണ്.

ഇത്തവണ ബിഗ്‌ബോസ് ഹൗസിൽ ആരൊക്കെ എത്തുകയെന്നറിയാൻ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ അടക്കം ഒരു വലിയ ജനത. അതിനാൽ തന്നെ ബിഗ് ബോസ്സ് വീട്ടിലെ ആദ്യ ദിനത്തെ ഓരോ കാഴ്ചകളും ഓരോ സസ്പെൻസ് ആയി മാറുമെന്ന് ഉറപ്പ്.കഴിഞ്ഞ നാല് ബിഗ് ബോസ്സ് സീസണിലെ പോലെ ഇത്തവണയും ബിഗ് ബോസ്സ്

മലയാളം സീസൺ 5ന്റെ മുഖം മറ്റാരും അല്ല മലയാളികൾ സ്വന്തം ലാലേട്ടൻ തന്നെയാണ്.കഴിഞ്ഞ 4 സീസണിലും ബിഗ്‌ബോസ് വീട്ടിലെ പ്രധാനിയായ ലാലേട്ടൻ പുതിയ സീസൺ ആരംഭം കുറിക്കുമ്പോൾ താനും ഏറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നു എന്ന് തുറന്ന് പറയുകയാണ്. എല്ലാ തവണയും താൻ ഷോ ഭാഗമായി ഒറിജിനൽ ആയി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോഹൻലാൽ ഈ സീസണിലും അതാണ്‌ ശ്രദ്ദിക്കുക എന്നും വിശദമാക്കി.

ബിഗ് ബോസ്സ് സീസൺ 5 ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ ആണ് മോഹൻ ലാൽ ഇത്തരം ഒരു പ്രതികരണം നടത്തിയത്.” എല്ലാവരും പറയുന്നത് ഇത് ഒരു സ്ക്രിപറ്റഡ്‌ ഷോ എന്നൊക്കെയാണ്. പക്ഷെ നമക്ക് ഒരിക്കലും ഇത്തരം ഒരു ഷോ സ്ക്രിപ്റ്റ് ചെയ്യാൻ കഴിയില്ല. ആർക്കും തന്നെ ഒരാളുടെ മനസ്സിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ

വളരെ മുൻപായി സ്ക്രിപ്റ്റ് ചെയ്യാൻ സാധിക്കില്ലല്ലോ.അത് കൊണ്ട് ഇത്തരം വാദങ്ങൾ തെറ്റാണ് “മോഹൻലാൽ തുറന്ന് പറഞ്ഞു.അതേസമയം ഷോ ഭാഗമായി ഒരാളെ സപ്പോർട്ട് ചെയ്യുവാനോ ആയാൾക്ക് വേണ്ടി വാദിക്കുവാനോ പറഞ്ഞാൽ അത് എനിക്ക് കഴിയില്ല. അങ്ങനെ പറയുന്ന ദിവസം ഞാൻ ഗുഡ് ബൈ പറയും “മോഹൻലാൽ ലൈവിൽ അഭിപ്രായം വിശദമാക്കി.

Rate this post