മിസ്സ് ട്രിവാൻഡ്രതിനെ സ്വന്തമാക്കി സാന്ത്വനം താരം ; മിഥുൻ- അർച്ചന വിവാഹ ചിത്രങ്ങൾ വൈറൽ ,!!ആശംസകളറിയിച്ചു പ്രേക്ഷകർ ..|Midun -Archana Marriage Video

Midun Archana Marriage Video : മലയാളമിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിലൂടെ വളരെ ശ്രദ്ധേയനായി മാറിയ താരമാണ് മിഥുൻ. പരമ്പരയിൽ ശിവന്റെ വളരെ അടുത്ത കൂട്ടുകാരനായ അനീഷ് എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിക്കുന്നത്. അനീഷ് എന്ന കഥാപാത്രത്തിന്റെ കടന്നുവരവിലൂടെ പരമ്പരയിൽ തമ്പിയുമായി കുടുംബത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ പ്രേക്ഷകർക്കെല്ലാവർക്കും മിഥുന്റെ കഥാപാത്രത്തെ പെട്ടന്ന് മനസിലാകും .

ഇപ്പോൾ മിഥുന്റെ റിയൽ ലൈഫ് വിവാഹനിശ്ചയത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുപാട് താരങ്ങൾ പങ്കെടുത്തത് കൊണ്ടുതന്നെ ഈ വീഡിയോ വളരെ വേഗത്തിൽ പ്രേക്ഷകരിലേക്ക് കൂടുതലായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. സീരിയൽ താരവും മോഡലുമായ അർച്ചന കൃഷ്ണയെയാണ് മിഥുൻ വിവാഹം കഴിക്കാൻ പോകുന്നത്. അർച്ചന മിസ്സ്‌ ട്രിവാൻഡ്രം 2018ലും 2021ലുമുളള വിജയി കൂടെയാണ്. ഇരുവരും വളരെ മനോഹരമായി അണിഞ്ഞൊരുങ്ങിയാണ്

ചടങ്ങിന് എത്തിയത്. ചുവന്ന ലഹങ്കയിൽ അതീവസുന്ദരിയായി അർച്ചനയും കസവുമുണ്ടും ജുബ്ബായുമണിഞ്ഞ് മിഥുനും വളരെ അടിപൊളിയായെടുത്ത ചടങ്ങിന്റെ ഫോട്ടോകൾ പെട്ടന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സാന്ത്വനം സീരിയലിലെ എല്ലാ താരങ്ങളും എത്തിയത് ചടങ്ങിന് കൂടുതൽ മാറ്റ് കൂട്ടിയിരുന്നു. ഒരുപാട് പ്രേക്ഷകരാണ് അർച്ചനയ്ക്കും മിഥുനും ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുള്ളത്. ഇരുവരുടേതും പ്രണയവിവാഹമാണോ

എന്ന് ചോദിച്ച് ഒരുപാട് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഈ കാര്യത്തിൽ അർച്ചനയും മിഥുനും ഒരു മറുപടി ഇതുവരെ പ്രേക്ഷകരെ അറിയിച്ചിട്ടില്ല .ഇനി സീരിയലുകളിൽ മിഥുനെ കാണാൻ കഴിയുമോ എന്നുള്ളതും പ്രേക്ഷകർക്ക് വളരെ ആകാംഷയുണ്ടാക്കുന്ന കാര്യമാണ്. വളരെ നല്ല ഒരു ജീവിതം കിട്ടട്ടെ ഇരുവർക്കുമെന്നും അഭിനയരംഗത്ത് രണ്ടാളും എന്നും തിളങ്ങിനിൽക്കട്ടെ എന്നും ഒരുപാട് പ്രേക്ഷകരാണ് ആശംസകൾ അറിയിച്ചിട്ടുള്ളത്. മിഥുൻ ഇനിയും സാന്ത്വനത്തിൽ എത്തട്ടെ എന്ന് പ്രേക്ഷകർ പ്രത്യേകം ആഗ്രഹിക്കുന്നുണ്ട്.

Rate this post