ഒരു കാലഘട്ടത്തിന്റെ മുഖ ‘ശ്രീ’ കൾ.!! മഞ്ജുപിള്ളകൊപ്പം ഒത്തുകൂടിയ നടിമാരെ ഓർമ്മയുണ്ടോ? മലയാളികൾ മറക്കാത്ത നായികമാർ.!! | Manju Pillai With Old Actress Viral

Manju Pillai With Old Actress Viral: മലയാള സിനിമയിലെ ഒഴിച്ച് നിർത്താൻ ആകാത്ത താരമുഖമായി മാറിയിരിക്കുകയാണ് മഞ്ജുപിള്ള. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത മഞ്ജുപിള്ളയുടെ ഒരു രണ്ടാം തിരിച്ചുവരവാണ് ഇപ്പോൾ മലയാള സിനിമയിൽ കാണാൻ കഴിയുന്നത്. ആദ്യ കാലഘട്ടത്തിൽ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടതും

മികച്ചതുമായ കഥാപാത്രങ്ങളിലൂടെയാണ് മഞ്ജുപിള്ള ഇപ്പോൾ തന്റെ അഭിനയജീവിതം മുന്നോട്ട് നയിക്കുന്നത്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം ഹോം അതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ്. വളരെ വ്യത്യസ്തമായ അഭിനയമാണ് താരം ഈ ചിത്രത്തിനു ശേഷം പിന്നീട് ഇങ്ങോട്ട് കാഴ്ചവെച്ചതൊക്കെ. ഇന്ന് റിയാലിറ്റി ഷോകളിലെ ജഡ്ജായി തിളങ്ങുന്ന മഞ്ജു മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു

സ്വഭാവ താരത്തിൽ നിന്നും വ്യതിചലിക്കാതെ തന്റെ കഴിവുകൾ ഓരോന്നും പ്രകടിപ്പിക്കുന്ന മഞ്ജു സിനിമാ- സീരിയൽ രംഗത്ത് നിന്ന് വളരെ മികച്ച ഒരു കൂട്ടുകെട്ട് തന്നെ ജീവിതത്തിൽ നിലനിർത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുപിള്ള ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.എ ഡേ വിത്ത് രാധ ചേച്ചി എന്ന ക്യാപ്ഷനോടെ താരം പങ്കിട്ടിരിക്കുന്ന ചിത്രത്തിൽ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ വന്നിരിക്കുന്നത് കാണാൻ കഴിയും. മേനക, ജലജ, കാർത്തിക, ശ്രീലക്ഷ്മി, സോനാ നായർ തുടങ്ങിയ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിപ്പി അടക്കമുള്ള തങ്ങളുടെ മറ്റു സുഹൃത്തുക്കളെ മിസ്സ് ചെയ്യുന്നു എന്നും മഞ്ജുപിള്ള ക്യാപ്ഷന് അപ്പം ചേർത്തിരിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. മഞ്ജു ചേച്ചി സൂപ്പറായിട്ടുണ്ട്, സൂപ്പർ തുടങ്ങി ഒട്ടേറെ കമന്റുകൾ പോസ്റ്റിനു താഴെ വന്ന് നിറയുകയാണ്. നിലവിൽ മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലെ ജഡ്ജായി തുടരുകയാണ് മഞ്ജുപിള്ള.

Rate this post