ചിരിപ്പിക്കാനായി ഇനി ഇദ്ദേഹവുമില്ല;സിനിമ ലോകത്തുനിന്നും അടുത്ത വിട പറച്ചിൽ.!!തമിഴ് നടൻ മനോബാല അ ന്തരിച്ചു. | Manobala Passed Away Malayalam News
Manobala Passed Away Malayalam News : ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ നിർമ്മാതാവ് നടൻ ഹാസ്യ നടൻ എന്നിങ്ങനെ നിരവധി തലക്കെട്ടുകൾ സ്വന്തമായുള്ള വ്യക്തിയായിരുന്നു മനോബാല. തമിഴ് മേഖലയിൽ മാത്രമല്ല മലയാളികൾക്കും സുപരിചിതനാണ് ഇദ്ദേഹം.കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇപ്പോഴിതാ ഇദ്ദേഹം മരണപ്പെട്ടു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.35 വർഷത്തെ സിനിമ ജീവിതത്തിൽ 450 ൽ അധികം ചിത്രത്തിലാണ് താരം ഇതിനോടകം വേഷമിട്ടത്. കാജൽ അഗർവാൾ നായികയായി എത്തിയ ഗോസ്റ്റ് ആണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. 25 ഓളം ചിത്രങ്ങൾ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.
ആഗായ ഗംഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങൾ. സിനിമ മേഖലയിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
തമിഴ് ഭാഷാ ചിത്രങ്ങളിലൂടെയാണ്
താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. 1970 കളുടെ തുടക്കത്തിലാണ് അദ്ദേഹം സിനിമ രംഗത്തേക്ക് ചുവടു ഉറപ്പിക്കുന്നത്. കമൽഹാസന്റെ പരാമർശത്തോടെ 1979 ൽ പുതിയ വാരപ്പുകൾ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. സ്വർണ്ണമുഖി, മീൻസാര കണ്ണാ, താജ്മഹൽ, സേതു, സമുദ്രം, നൈന, വില്ലൻ ,നളദമയന്തി,ഐസ്, അൻപേ ഉൻ വാസം,കാതൽ കിറുക്കൻ, ബോസ്, അട്ടഹാസം,സ്വപ്നങ്ങൾ, വാത്തിയാർ ദീപാവലി,മുരുകൻ എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.