ഉണ്ണിമുകുന്ദനും അയ്യർകുടുംബത്തിലെ അംഗം;നവനീതിന്റെ ഉപനയനത്തിൽ താരമായി ഉണ്ണി;ചിത്രങ്ങൾ വൈറൽ. | Unni Mukundhan With I.A.S Divya.S.Iyer Viral Malayalam

Whatsapp Stebin

Unni Mukundhan With I.A.S Divya.S.Iyer Viral Malayalam : കേരളീയ സമൂഹത്തിൽ വളരെ ഏറെ പ്രശസ്തയായ ഒരു ഐ. എ. എസ് ഉദ്യോഗസ്ഥയാണ് ദിവ്യ. എസ്.അയ്യർ.കളക്ടർ എന്നുള്ള നിലയിൽ വളരെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ദിവ്യ. എസ്. അയ്യർ ഒരു ജനകീയ മുഖമുള്ള കളക്ടർ എന്നുള്ള നിലയിൽ കൂടിപ്രമുഖയാണ്.തിരുവനന്തപുരം സ്വദേശിയായ റിട്ടയേർഡ് ISRO ഉദ്യോഗസ്ഥൻ ശേഷ അയ്യരുടെ മകളായ ദിവ്യ എസ്. അയ്യർ നേരത്തെ സിവിൽ സർവീസ് പാസാകും മുൻപേ ഡോക്ടർ

ആയി കൂടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ പത്തനംതിട്ട ജില്ലയുടെ കളക്ടർ കൂടിയായ ദിവ്യ. എസ്. അയ്യർ കുടുംബത്തിലെ ഒരു സന്തോഷ ചടങ്ങ് വാർത്തയാണ് പുറത്തേക്ക് വരുന്നത്.ദിവ്യ. എസ്. അയ്യർ സഹോദരി പുത്രന്റെ ഉപനയനം ചടങ്ങിന്റെ ചിത്രങ്ങളും ആ ചടങ്ങിൽ അഥിതിയായി ഒരു സൂപ്പർ സ്റ്റാർ എത്തിയതുമാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗം ആയി മാറുന്നത്.കളക്ടർ ദിവ്യ എസ്. അയ്യരുടെ കുടുംബത്തിൽ ഇന്ന് നടന്ന

ഉപനയനം ചടങ്ങിൽ അതിഥിയായി നടൻ ഉണ്ണി മുകുന്ദൻ എത്തി. താരം തന്നെയാണ് ചടങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കിട്ടത്.ഹൈന്ദവ വേദപഠനത്തിനായി പ്രാപ്തനായ ഒരു കുട്ടിക്ക് നടത്തുന്ന വളരെ പ്രശസ്തമായ ഒരു ചടങ്ങാണ് ഉപനയനം. പരമ്പരാഗത രീതിയിൽ നടത്തുന്നതായ ഒരു ചടങ്ങാണിത്.നവനീതിന്റെ ഉപനയന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദൻ പങ്കെടുക്കുകയും കൂടാതെ കുടുംബ അംഗങ്ങളുമായി താരം കുശല അന്വേഷണം നടത്തുകയും ചെയ്യുന്നത് ചിത്രങ്ങളിൽ കൂടി

കാണാൻ കഴിയും.ഉണ്ണി മുകുന്ദനൊപ്പം കളക്ടർ ദിവ്യയും ഭർത്താവ് കെ.എസ്. ശബരിനാഥനും മകൻ മൽഹാറും കൂടാതെ കുടുംബാംഗങ്ങളും ഈ ചടങ്ങിന്റെ ഭാഗമായി.നേരത്തെ ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർ തന്റെ മൂന്ന് വയസ്സുള്ള മകനോടൊപ്പം കേരളത്തിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ മകനെ കൈകളിൽ പിടിച്ച് നിൽക്കുന്ന ഐഎഎസ് അമ്മയുടെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ വലിയ സ്വീകാര്യത നേടിയിരുന്നു

Rate this post