കളത്തിലിറങ്ങി സുമിത്ര.!! രോഹിതിന്റെ വീട്ടിൽ നിന്നും രഞ്ജിതയെ ചവിട്ടി പുറത്താക്കുന്നു; ഇത് കാത്തിരുന്ന നിമിഷം.!! | Kudumbavilakk Today Episode December 28

Kudumbavilakk Today Episode December 28 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ മൂന്നു വർഷത്തോളമായി കാത്തിരുന്നു കണ്ട സീരിയലാണ് കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും സുമിത്രയും വീട് വിട്ടു പോകുന്നതിൻ്റെ വിഷമം ദീപുവിനോട് അപ്പു പറയുന്നതായിരുന്നു. നിനക്ക് പൂജയോട് പ്രണയമുണ്ടെന്നും, അത് നീ അവളോട് പറയണമെന്നും പറയുകയാണ്. അപ്പോഴാണ് പൂജ വരുന്നത്. അപ്പുവിൻ്റെ കൂടെ ഓഫീസിൽ പോകാൻ പോവുകയാണ്.

ദീപു പല ആംഗ്യങ്ങൾ കാട്ടി പൂജയോട് പറയണമെന്ന് പറയുന്നുണ്ട്. പിന്നീട് ദീപു അകത്തേക്ക് പോയി സുമിത്രയോട് രോഹിത്തിൻ്റെ വീട്ടിൽ പോകുന്ന കാര്യങ്ങൾ ചോദിക്കുകയാണ്. ഞാൻ എന്തായാലും രോഹിത്തിൻ്റെ വീട്ടിൽ പോകുമെന്നും, കാരണം രഞ്ജിതയുടെ മുഖഭാവത്തിൽ നിന്നും എനിക്ക് എന്തൊക്കെയോ കള്ളത്തരം ഉള്ളതായി തോന്നിയിട്ടുണ്ടെന്നും പറയുകയാണ് സുമിത്ര. കൂടാതെ ഞാൻ വിശ്വനാഥനെ വിളിച്ചിരുന്നെന്നും, അദ്ദേഹത്തോട് മക്കളെ കുറിച്ച് ചോദിക്കുമ്പോഴേക്കും ഫോൺ കട്ട് ചെയ്തിരുന്നുവെന്നും

പറയുകയാണ് സുമിത്ര. ഞാൻ ഇപ്പോൾ വക്കീലിനെ വിളിക്കട്ടെ എന്ന് പറഞ്ഞ്, വക്കീലിനെ വിളിക്കുകയാണ്. എനിക്ക് സാറിനെ ഒന്ന് കാണണമെന്ന് സുമിത്ര പറയുകയാണ്.ഇത് കേട്ട് വക്കീലിന് ടെൻഷനാവുകയാണ്. പിന്നീട് കാണുന്നത് സ്വരമോൾ അനിരുദ്ധിനെ വിളിച്ച് പല കാര്യങ്ങളും പറയുകയാണ്. അവിടെ നടന്ന കാര്യങ്ങളൊക്കെ സ്വര അനിരുദ്ധിനോട് പറയുകയാണ്. ഫോൺ കട്ട് ചെയ്ത് മുത്തച്ഛന് നൽകുകയാണ് സ്വര. മുത്തച്ഛനോട്

സ്നേഹത്തോടെ നന്ദി പറയുകയും, എൻ്റെ അച്ഛൻ എന്നെ കൂട്ടിപ്പോവുമെന്നും പറയുകയാണ് സ്വര. ഇതൊക്കെ കേട്ട് പ്രേമയ്ക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീട്ടിൽ വക്കീൽ എത്തുന്നതാണ്. സുമിത്ര വിളിച്ച് പറഞ്ഞ കാര്യങ്ങൾ രഞ്ജിതയോട് പറയുന്നു.രഞ്ജിതയ്ക്ക് ആകെ ഭ്രാന്ത് പിടിച്ച പോലെ ആവുകയാണ്. വക്കീലിനോട് ഒരിക്കലും രോഹിത്തേട്ടൻ്റെ സ്വത്ത് സുമിത്രയ്ക്ക് കിട്ടാൻ പാടില്ലെന്നും, സർ എന്തെങ്കിലും ചെയ്ത് സുമിത്രയെ മാറ്റണമെന്നും പറയുകയാണ്. അങ്ങനെ രഞ്ജിത തനിക്ക് എല്ലാം നഷ്ടപ്പെടുന്ന ഒരു അവസ്ഥ വരുമോ എന്ന് ആലോചിച്ചു നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post