സിനിമയിൽ അരങ്ങേറ്റം കുറിച്ചത് നിവിൻ പോളിയുടെ നായികയായി|Celebrity childhood photo

Celebrity childhood photo: മലയാള സിനിമ ആരാധകർ സിനിമകളെ പോലെ തന്നെ അതിലെ അഭിനേതാക്കളെയും വളരെയധികം ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരും ആണ്. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി അഭിനേതാക്കൾ ഉണ്ട്. എന്നാൽ, വളരെ കുറച്ച് സിനിമകളിലൂടെ, അല്ലെങ്കിൽ അവരുടെ ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഒരുപിടി നടി നടന്മാരും ഇന്ന് മലയാള സിനിമ ലോകത്ത് ഉണ്ട്.

അത്തരത്തിലുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങളെ കാണിക്കുന്നത്.ചൈൽഡ്ഹുഡ് ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയ ഒന്നാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളുടെ അപൂർവ്വമായ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇത്രത്തോളം ജനപ്രിയമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ നിങ്ങൾ ഏതെങ്കിലും മലയാള സിനിമകളിൽ കണ്ടതായി ഓർക്കുന്നുണ്ടോ?

സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ, ആദ്യം അഭിനയിച്ച നാല് ചിത്രങ്ങളും തുടർച്ചയായി സൂപ്പർഹിറ്റുകൾ ആയ ഒരു ഭാഗ്യ താരമാണ് ഇത്‌.’ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സംവിധായകൻ അൽത്താഫ് സലിം മലയാള സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ നടി ഐശ്വര്യ ലക്ഷ്മിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ കാണുന്നത്. ആദ്യ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മി, അടുത്ത ചിത്രത്തിൽ

ടോവിനോ തോമസിന്റെ നായികയായി ‘മായാനദി’ എന്ന ചിത്രത്തിലൂടെയും മലയാള പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടി. പിന്നീട്, ഫഹദ് ഫാസിലിന്റെ നായികയായി ‘വരത്തൻ’ എന്ന ചിത്രത്തിലും, ആസിഫ് അലിയുടെ നായികയായി ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിലും വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടെ, ഈ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തു.ഇതിനോടകം തന്നെ, ‘ജഗമേ തന്തിരം’, ‘പുത്തൻ പുതു കാലെയ് വിദ്യാധ’ ‘ക്യാപ്റ്റൻ’ തുടങ്ങിയ തമിഴ്

ചിത്രങ്ങളിലും വേഷമിട്ട ഐശ്വര്യ ലക്ഷ്മി, മണി രത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയൻ സെലവൻ’ ൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി വേഷമിടുന്നുണ്ട്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മറ്റു നിരവധി ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rate this post