വിവാഹ ശേഷം അഞ്ചാം മാസം.!! ഏറെ വൈകിയെങ്കിലും ആഘോഷിക്കാതിരിക്കാൻ കഴിയില്ല;കടൽ തീരത്ത് ആഘോഷം കളറാക്കി മാളവികയും തേജസും.!! | Malavika Krishnadas And Thejus Surprise Celebration Viral

Malavika Krishnadas And Thejus Surprise Celebration Viral : റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ വ്യക്തികളാണ് മാളവിക കൃഷ്ണദാസും തേജസ്സും. ലാൽ ജോസ് പ്രധാന ജൂറിയായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റുകൾ ആയിരുന്നു ഇവർ രണ്ടുപേരും. തേജസിന്റെ ആദ്യ റിയാലിറ്റി ഷോയാണ് നായിക നായകൻ. മാളവിക കൃഷ്ണദാസ് ചെറുപ്പം മുതലേ അഭിനയലോകത്തും നർത്തക ലോകത്തും സജീവ സാന്നിധ്യമാണ്. കൂടാതെ മിനിസ്ക്രീൻ താരം കൂടിയാണ് മാളവിക. പല മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും നൃത്ത മേഖലയാണ് മാളവികയെ കൂടുതൽ ശ്രദ്ധേയ ആക്കിയത്.മാളവികയുടെയും തേജസിന്റെയും

വിവാഹം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും ഒന്നിച്ച് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തുവെങ്കിലും പ്രണയവിവാഹം അല്ല. ഇവരുടെയും ബന്ധുക്കൾ പറഞ്ഞു ഉറപ്പിച്ച് തന്നെയായിരുന്നു ഇവരുടെ വിവാഹം. നായിക നായകന് ശേഷം തേജസ്

ടെലിവിഷൻ മേഖലയിൽ അത്രതന്നെ സജീവമല്ല. ബിസിനസും ജോലിയും എല്ലാം ആയി തിരക്കിലാണ് തേജസ്. ഇപ്പോഴിതാ മാളവിക പങ്കുവെച്ച ഒരു വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അഞ്ചുമാസമായി ജോലിയുടെ തിരക്കായി മാളവികയും തേജസും രണ്ടിടങ്ങളിലായിരുന്നു. അഞ്ചു മാസങ്ങൾക്ക് ശേഷം ഇപ്പോൾ തേജസ് തിരിച്ചെത്തിയപ്പോൾ മാളവിക ഒരുക്കിയ സർപ്രൈസ് ആണ്

വീഡിയോയിൽ ഉള്ളത്. ഈ അഞ്ചുമാസത്തിനിടക്ക് തേജസിന്റെ പിറന്നാളും കടന്നുപോയി. അതിനാൽ അത് ആഘോഷിക്കാൻ പറ്റാത്തതിന്റെയും ജോബ് പ്രമോഷൻ കിട്ടിയതിന്റെയും കൂടിയാണ് മാളവിക ഈ സർപ്രൈസ് ഒരുക്കിയത്.
ഇരുവരും ഒന്നിച്ച് ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ആണ് മാളവിക ഒരുക്കിയത്. ഒരു നല്ല റൊമാന്റിക് നിമിഷം. പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന്  ആണ് വൈറൽ ആയത്.

Rate this post