നയനയോട് ആദർശിന്റെ കൊടും ക്രൂരത.!! മുത്തച്ഛന്റെ മര ണം അനന്തപുരിയെ ക ത്തിക്കും.!! | Pathramattu Today Serial Episode March 4

Pathramattu Today Serial Episode March 4: ഏഷ്യാനെറ്റ് പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ഇഷ്ട പരമ്പരയിൽ വ്യത്യസ്തമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ അനന്തപുരിയിലെ പൊങ്കാല ആഘോഷമാണ്. ഈ ആഴ്ച പൊങ്കാല ആഘോഷത്തിലെ സന്തോഷകരവും, അതിനിടയിൽ നടക്കുന്ന പ്രശ്നങ്ങളുമാണ് പ്രധാനമായും നടക്കുന്നത്. പൊങ്കാല നയനയിടുന്നതിൽ ഒട്ടും താൽപര്യം ദേവയാനിക്കില്ല. എന്നാൽ അമ്മയുടെയും അച്ഛൻ്റെയും ഇഷ്ടത്തിന് അനുസരിച്ച് നിൽക്കുകയാണ് ദേവയാനി. അപ്പോഴാണ്

നയന പൂവൊക്കെ എടുത്ത് വരുന്നത്. ആദർശിനെ കണ്ടപ്പോൾ പൊങ്കാലയിൽ സന്തോഷത്തോടെ പ്രാർത്ഥിക്കണമെന്ന് പറയുകയാണ്. എന്നാൽ എൻ്റെ അമ്മയെ തള്ളിമാറ്റിയുള്ള ഈ ചടങ്ങിൽ ഞാൻ ഒരിക്കലും സംതൃപ്തനല്ലെന്നു പറയുകയാണ് ആദർശ്. അപ്പോഴാണ് കനക ദുർഗ്ഗയും, ഗോവിന്ദനും, നന്ദുവും വരുന്നത്. അവരെ കണ്ടതും ജലജയും ദേവയാനിയും പല കുത്തുവാക്കുകളും പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ കേട്ട് നന്ദു പിടിച്ചു നിൽക്കുകയാണ്. കനക ദുർഗ്ഗമധുരങ്ങളൊക്കെ നൽകിയപ്പോൾ, അത് നോക്കി അപമാനിക്കുകയാണ് ദേവയാനി. അത് കേട്ടപ്പോൾ, നന്ദുവിന് ദേഷ്യം വരികയും നന്ദു പ്രതികരിക്കുകയും ചെയ്തു. പിന്നീട് മുത്തശ്ശിയൊക്കെ ഇടപെട്ട് അവിടെ പ്രശ്നമാകാതെ പോവുകയാണ്. അപ്പോഴാണ് ചടങ്ങിൻ്റെ

കാര്യങ്ങളിലേക്ക് നടക്കുന്നത്. ചടങ്ങുകൾ നടക്കുമ്പോൾ, നയനയെ എല്ലാവരും അനുഗ്രഹിക്കുകയാണ്. പൂവിട്ട് എല്ലാവരും അനുഗ്രഹിക്കുമ്പോൾ, ആദർശ് നയനയുടെ മുഖത്ത് പൂവെറിയുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. പിന്നീട് പൊങ്കാല ചടങ്ങുകൾ നടക്കുകയാണ്. അപ്പോഴാണ് ആദർശ് റൂമിലിരിക്കുന്നത്. അവിടെ നയന പോയപ്പോൾ, ആദർശ് നയനയെ വഴക്കു പറയുകയാണ്. നീ എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോവണമെന്ന് പറയുകയാണ്.ഇത് കേട്ട് നയന ഒരു നിമിഷം ഞെട്ടിപ്പോയി.

പിന്നീട് ഗോവിന്ദൻ ഇത്രയൊക്കെണ്ടതില്ലെന്നും, മോൾക്ക് വരണമെന്ന് തോന്നുകയാണെങ്കിൽ നമ്മുടെ കൂടെ വരാനും പറയുകയാണ്.പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ നയനപോവാൻ ഇറങ്ങുകയും, എല്ലാവരും ഉമ്മറത്ത് നിൽക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശൻ പെട്ടെന്ന് ബോധംകെട്ട് വീഴുകയാണ്. ഉടൻ തന്നെ എല്ലാവരും ചേർന്ന് മുത്തശ്ശനെ ആശുപത്രിയിൽ എത്തിക്കുകയാണ്. മുത്തശ്ശൻ്റെ അവസ്ഥ കണ്ട് പോകാൻ ഇറങ്ങിയ നയന പോകാതെ നിൽക്കുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ നടക്കുന്നത്.

Rate this post