വിവാഹശേഷം ചക്കി ജയറാമേട്ടന്റെ വീട്ടിലേക്ക് .!!ചെന്നൈയിൽ വിവാഹ വിരുന്ന് നടത്തി ജയറാമേട്ടൻ.!! സിമ്പിൾ ലുക്കിൽ ജയറാമേട്ടന്റെ ചക്കി.!! | Malavika Jayaram And Navaneeth In jayaramettan’s Home

Malavika Jayaram And Navaneeth In jayaramettan’s Home: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ജയറാം. അദ്ദേഹത്തിന്റെ വീട്ടുവിശേഷങ്ങളും ആരാധകർക്ക്‌ പ്രിയപ്പെട്ടതാണ്. ജയറാമിന്റെ വീട്ടിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജയറാമിന്റെയും പാർവതിയുടെയും മകളായ ചക്കി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാളവിക ജയറാമിന്റെ വിവാഹമാണ് ജയറാം ഗൃഹത്തിലെ പുതിയ വിശേഷം.യുകെ ചാറ്റേർഡ് അക്കൗണ്ടന്റ് ആയ നവനീതാണ് മാളവികയുടെ വരൻ. ഇരുവരും കൂടിയുള്ള ആദ്യചിത്രം ഈ അടുത്താണ് താരം പുറത്തുവിട്ടത്. മെയ്‌ 3 നായിരിന്നു വിവാഹം. മെയ്‌ 7 നാണ് വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ

പിടിച്ചുകൊണ്ടുള്ള ഫോട്ടോ താരം പുറത്തുവിട്ടത്. ഇപ്പോഴിതാ മകളുടെയും മരുമകന്റെയും വീഡിയോ ജയറാം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഗൃഹപ്രവേശം ചെയ്യുന്ന മകളുടെയും മരുമകന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.വെള്ള ചുരിദാറിൽ സുന്ദരിയും പ്രസന്നയുമായി കാണപ്പെടുന്ന മാളവിക ജയറാമിന്റെ ആരെയും സന്തോഷിപ്പിക്കും. സന്ദർഭത്തിനിണങ്ങുന്നതമിഴ് ഗാനം കൂടിയായപ്പോൾ വീഡിയോയുടെ ഭംഗി കൂടി. അമ്പതിനായിരത്തിൽ അധികം ലൈക്കാണ് വീഡിയോ സ്വന്തമാക്കിയത്. മാളവിക ജയറാം മാത്രമല്ല ജയറാം കുടുംബങ്ങങ്ങൾ എല്ലാം തന്നെ വീഡിയോയിൽ

ഉൾപ്പെട്ടിട്ടുണ്ട്. പാർവതി മകളെ ചേർത്തുപിടിക്കുന്ന നിമിഷവും വീഡിയോയിലെ സുന്ദരമായ നിമിഷമാണ്. നിലവിളക്കുമായി മകളെയും മരുമനെയും വീട്ടിലേക്ക് സ്വീകരിക്കുന്നുമുണ്ട് പാർവ്വതി. ആഡംബരങ്ങളില്ലാതെ സുന്ദരിയായി ഒരുങ്ങിനിൽക്കുകയാണ് മാളവിക ജയറാം.അനുപ്രശാന്ത് ഫോട്ടോഗ്രഫിയെ ജയറാം പ്രത്യേകമായി മെൻഷൻ ചെയ്തിട്ടുണ്ട്. മകളെ അവൾക്ക് ഏറ്റവും അനിയോജ്യമായ

വ്യക്തിക്ക് വിവാഹം ചെയ്തുകൊടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും ജയറാം പാർവതി ദമ്പതികളുടെ മുഖത്ത് കാണാം. സഹോദരനായ കാളിദാസ് ജയറാമും ഏറെ സന്തോഷത്തിലാണ്. ജയറാമിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Rate this post