ബിഗ് ബോസ് രാജാവിന്റെ സാരഥി എത്തി കഴിഞ്ഞു.!! കോടികൾ വിലയുള്ള പുതിയ ബെൻസ് സ്വന്തമാക്കി അഖിൽ മാരാർ.!! | Akhil Marar Buy New Car Benz GLS 350
Akhil Marar Buy New Car Benz GLS 350 : ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അഖിൽ മാരാർ. സിനിമ സംവിധായകനും രാഷ്ട്രീയക്കാരനും ഒക്കെ ആയിരുന്ന അഖിൽ വളരെ അപ്രതീക്ഷിതമായാണ് ബിഗ്‌ബോസ് ഷോയിൽ ഏത്തപ്പെട്ടത്. പുറത്ത് വെച്ച് ബിഗ്‌ബോസ് ഷോയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉള്ള ആളായിരുന്നു അഖിൽ എന്നാൽ പിന്നീട് ഷോയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അതിനോട് അഖിലിനും താല്പര്യം തോന്നി. അങ്ങനെയാണ് ബിഗ്‌ബോസിന്റെ ക്ഷണം സ്വീകരിച്ചു അഖിൽ മാരാർ ഷോയിൽ പങ്കെടുക്കാൻ പോയത്. എന്നാൽ പിന്നീട് നടന്നതായിരുന്നു ചരിത്രം. ബിഗ്‌ബോസ് മലയാളം കണ്ട ഏറ്റവും മികച്ച ഗെയിമറാണ് അഖിൽ മാരാർ എന്ന് എല്ലാവർക്കും സമ്മതിക്കേണ്ടി വന്നു. ബിഗ്‌ബോസ് ഷോ
എന്നാൽ ഫിസിക്കൽ ഗെയിമും മൈൻഡ് ഗെയിമും ചേർന്നതാണ്. രണ്ടും ഒരുപോലെ കൈകാര്യം ചെയ്ത് ജനമനസ്സുകളിൽ രാജാവായി മാറാൻ വളരെ വേഗം തന്നെ അഖിൽ മാരാറിനു കഴിഞ്ഞു. പുറത്ത് നിന്ന് ഒരുപാട് ശത്രുക്കളെ സമ്പാദിച്ചിട്ടുള്ള അഖിൽ ബിഗ്‌ബോസിൽ നിന്ന് തിരിച്ചു വന്നത് അതിലുമിരട്ടി
ആരാധകരെ സൃഷ്ടിച്ചു കൊണ്ടാണ്. സ്വന്തമായി വീട് പോലും ഇല്ലാതെ ഏറെ കഷ്ടപ്പെട്ട താൻ ആദ്യമായി ഒരു വീട് സ്വന്തമാക്കിയത് ബിഗ്‌ബോസിൽ നിന്ന് സമ്പാദിച്ച പണം കൊണ്ടാണ് എന്ന് അഖിൽ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. ഇപോഴിതാ ഒരു കാർ കൂടി വാങ്ങിയിരിക്കുകയാണ് താരം. ബെൻസ് GLS 350 ആണ് താരം
സ്വന്തമാക്കിയത്. ഒന്നര കോടിയാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില. ” കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കും. നിരത്തിലെ രാജാവ് ബെൻസ് GLS 350, മുന്നിലെ പ്രതിസന്ധികൾ ഇവന് വെറും നിസ്സാരം. എല്ലാ നേട്ടങ്ങൾക്കും കാരണക്കാരനായ ഈശ്വരനും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് നന്ദി “എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് താരം സ്വപ്ന വാഹനം സ്വന്തമാക്കിയ വാർത്ത ആരാധകരുമായി പങ്ക് വെച്ചത്.