സുമിത്ര അനിരുദ്ധിനെ കാണാതിരിക്കാൻ പതിനെട്ടടവുമായി പ്രേമ.!! പൂജയെ പെണ്ണുകാണാൻ ഒരുക്കവുമായി അപ്പുവും കുടുംബവും.!! | Kudumbavilakku Today Episode May 11

Kudumbavilakku Today Episode May 11: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനെ കാണാൻ വേണ്ടി അവിടെ പോകണം എന്ന് ചിത്ര ദീപുവിനോട് പറയുകയാണ്. വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ദീപു സമ്മതിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ എന്തുതന്നെയായാലും അവിടെ പോകണമെന്ന് ചിത്രം തീരുമാനിക്കുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥിനെ ആണ്. അനിരുദ്ധ് ഇവിടെ വരണം എന്നും,

സുഹൃത്തായ സത്യയോട് പറയുകയാണ്. അവൻ ഇവിടെ വന്നിട്ട് തന്നെ സുമിത്ര ജീവനോടെയുണ്ടെന്ന കാര്യം അറിയണം എന്നും, അപ്പോൾ അവന് ഉണ്ടാകുന്ന എക്സൈറ്റ്മെൻറ് എനിക്ക് കാണണം എന്നു പറയുകയാണ് സിദ്ധാർത്ഥ്. കൂടാതെ എനിക്ക് വേണ്ടി ഓപ്പറേഷന് ചിലവാക്കിയത് സ്വർണ്ണം പണയം വച്ചാണെന്നും, അത് എടുത്ത് എൻ്റെ കൈയിൽ ഏൽപ്പിക്കണമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയും അരവിന്ദും സംസാരിക്കുന്നതാണ്. അപ്പോഴാണ് പങ്കജ് വരുന്നത്. സുമിത്രയുടെ വീട്ടിൽ പോയപ്പോഴുണ്ടായ കാര്യങ്ങൾ പറയുകയാണ്. അപ്പോൾ അവിടെ സരസ്വതിയമ്മ സുമിത്രയെ വഴക്കു

പറയുകയാണ്.നിൻ്റെ മകളല്ലെന്നും, രോഹിത്തിൻ്റെ മകളല്ലേയെന്നും പറയുകയാണ്. എന്നാൽ രഞ്ജിത പറയുന്നത് പൂജയെ ഇവിടെ കുട്ടി വന്ന് താമസിപ്പിക്കണമെന്ന് പറയുകയാണ്. വേഗത്തിൽ പൂജയെ മയക്കിയെടുത്ത് ഇവിടെ താമസിപ്പിക്കണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്രയും ശീതളും സംസാരിക്കുന്നതാണ്. അപ്പോൾ സരസ്വതി അമ്മ വന്ന് ശീതളിനെ സച്ചിൻ്റെ കൂടെ വിടണമെന്ന് പറയുകയാണ്. അപ്പോഴാണ് ശീതൾ ഞാൻ അച്ഛനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കട്ടെ എന്ന് പറയുകയാണ്. അത് സുമിത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല. പിന്നീട് കാണുന്നത് സത്യ അനന്യയുടെ വീട്ടിൽ

പോവുന്നതാണ്. അനിരുദ്ധ് വന്നാൽ സിദ്ധാർത്ഥിനെ കാണാൻ വരാൻ പറയണമെന്നു പറഞ്ഞപ്പോൾ,, അനിരുദ്ധിനെ അന്വേഷിച്ച് ഇനി ഇവിടെ വരരുതെന്നും പറയുകയാണ് പ്രേമ. പിന്നീട് കാണുന്നത് പൂജ ഓഫീസിൽ പോവുന്നതാണ്. ഞായറാഴ്ച ഓഫീസിൽ പോകുന്നത് സിദ്ധാർത്ഥ് ഉള്ളത് കൊണ്ടല്ലേ എന്ന് പറയുകയാണ്. അപ്പോഴാണ് ദീപുവും, ചിത്രയും, അപ്പുവും വരുന്നത്. സിദ്ധാർത്ഥിനെ കാണാൻ വന്നതാണെന്ന് പറയുകയാണ്. പിന്നീട് ദീപു പങ്കജിനെ പുകഴ്ത്തി പറയുകയാണ്. ഇതൊന്നും അപ്പുവിന് ഇഷ്ടപ്പെടുന്നില്ല. പൂജ ഓഫീസിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് പങ്കജിനോട് രഞ്ജിത പൂജയെ കൂട്ടി ഒന്ന് കറങ്ങിവരാൻ പറയുകയാണ്. അപ്പോഴാണ് പൂജ വരുന്നത്.ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Rate this post