റോൾസ് റോയ്‌സിൽ അബുദാബി ചുറ്റി എം എ യൂസഫലിയും തലൈവർ രജനികാന്തും.!! യുസഫ് അലിയുടെ അതിഥിയായി രജനികാന്ത്, സൂപ്പർ താരങ്ങൾ വീഡിയോ വൈറൽ.!! | MA Yusuff Ali With Rajinikanth Video Viral
MA Yusuff Ali With Rajinikanth Video Viral: തമിഴ് മന്നൻ രജനീകാന്ത് എം എ യൂസഫലിക്കൊപ്പം റോൾസ് റോയിസിൽ അബുദാബി കറങ്ങുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. രജനീകാന്തിന്റെ അടുത്ത് റിലീസ് ചെയ്യാൻ പോകുന്ന തമിഴ് ബ്രഹ്മാണ്ഡ ചിത്രം വേട്ടയാന്റെ ചിത്രം പൂർത്തീകരിച്ചതിനുശേഷം ദുബായിലെ വ്യവസായ പ്രമുഖരുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യവസായിയായ എം എ യൂസഫലിയെയും രജനീകാന്ത് സന്ദർശിച്ചു.
ലോകത്തിലെ തന്നെ മുന്തിയ ഇനം ആഡംബര കമ്പനിയായ റോൾസ് റോയ്സ് മോഡൽ കാർ ഓടിച്ചു കൊണ്ടാണ് അബുദാബിയിലെ സന്ദർശന സ്ഥലത്ത് യൂസഫലിയും രജനീകാന്തും എത്തിയത്. എം എ യൂസഫലിയുടെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മീറ്റിംഗിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സെൽഫിയുടെ ക്യാപ്ഷൻ ” ഇന്ത്യൻ സൂപ്പർസ്റ്റാറായ തലൈവർ രജനികാന്ത് മായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ തികച്ചും ത്രില്ലിലാണ്” എന്ന് എഴുതി
Style Samrat #SuperstarRajinikanth with with Chief executive officer, Lulu group Abu Dhabi UAE
— Suresh Balaji (@surbalu) May 20, 2024
Marana mass entry 🔥🔥🔥🔥
Paaaaaaaaaa
Thalaivaaaaaaaaaa
Like a movie scene ❤️#Vettaiyan | #Rajinikanth | #VettaiyanFromOctober | #Hukum | #CoolieDisco | #CoolieTitleTeaser |… pic.twitter.com/K2nTMDcEyf
“മരണമാസ് എൻട്രി, ഒരു സിനിമാ സീൻ പോലെ” എന്ന ക്യാപ്ഷനോടെയാണ് പ്രൊഡ്യൂസർ ആയ സുരേഷ് ബാലാജി തന്റെ ട്വിറ്ററിലൂടെ പോസ്റ്റിന് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള വ്യവസായ വ്യാപാരം വളർത്തിയെടുക്കുന്നതിനും മറ്റും യൂസഫലിയും രജനീകാന്തുമായി വിവിധ സഹകരണ ചർച്ചകൾ നടത്തിയതായി ഊഹിക്കപ്പെടുന്നു. എന്നാൽ കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ഉണ്ടായിട്ടില്ല.
ടി ജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് വേട്ടയ്യൻ. ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജയാണ് ഇത് നിർമ്മിക്കുന്നത്. അമിതാഭ് ബച്ചൻ , ഫഹദ് ഫാസിൽ , റാണാ ദഗ്ഗുബതി , മഞ്ജു വാര്യർ , റിതിക സിംഗ് , ദുഷാര വിജയൻ എന്നിവരടങ്ങുന്ന സിനിമയിൽ രജനികാന്ത് ടൈറ്റിൽ റോളിൽ എത്തുന്നു. ദുബായിലെ അവധിക്ക് ശേഷം രജനീകാന്ത് ഇന്ത്യയിലേക്ക് മടങ്ങും. ശേഷം തന്റെ 171ാമത്തെ ചിത്രമായ ലോകേഷ് കനകരാജിന്റെ കൂലിയുടെ സെറ്റിൽ ജോയിൻ ചെയ്യും. ചിത്രത്തിലെ അഭിനേതാക്കളെയും മറ്റു വിശദാംശങ്ങളെ കുറിച്ച് ഒന്നും ഇപ്പോൾ വിവരമില്ലെങ്കിലും, അനിരുദ്ധ രവിചന്ദ്രൻ ആണ് കൂലിയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്.