കുസൃതി കാട്ടി ഒരു ക്യൂട്ട് കേക്ക് മുറി.!!കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ചു മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.!! | Mohanlal Birthday Celebration

Mohanlal Birthday Celebration: തൃശൂർ പൂരവും വള്ളം കളിയും ഓണാഘോഷവും ഒക്കെ പോലെ മലയാളികളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരം ആണ് പ്രിയപ്പെട്ട ലാലേട്ടൻ. അഭ്രാപാളിയിൽ അത്ഭുതം സൃഷ്ടിക്കുന്ന താരത്തിന്റെ മികവ് കൊണ്ടാണ് കാലങ്ങൾ കടന്നും അദ്ദേഹമിങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം സ്വന്തമാക്കി കൊണ്ട് നില നിൽക്കുന്നത്. മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപെട്ടതാണ്. താരത്തിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. 1988 ലാണ് ഇരുവരും വിവാഹിതരായത്. തമിഴ് സിനിമ നടനും

നിർമ്മാതാവും ആയ കെ ബാലാജിയുടെ മകൾ ആണ് സുചിത്ര. മോഹൻലാലിനോടൊപ്പം എപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ സൂചിത്രയെയും കാണാം. രണ്ട് മക്കളാണ് താരത്തിനുള്ളത്. പ്രണവും വിസ്മയയും. പ്രണവ് മോഹൻലാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യുവതാരമാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം വർഷങ്ങൾക്ക് ശേഷം ആയിരുന്നു. പഴയ മോഹൻലാൽ ശ്രീനിവാസൻ

കോമ്പോയെ ഓർമിപ്പിക്കുന്നു തരത്തിൽ ഉള്ള കഥാപാത്ര രൂപകല്പനയായിരുന്നു ഈ ചിത്രത്തിലെത്. നാല് പതിറ്റാണ്ടായി തുടരുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹം നൽകിയത് മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നൂറ് കണക്കിന് കഥാപാത്രങ്ങളെ ആണ്. പ്രണയവും ഹീറോയിസവും ഇമോഷൻ സീനുകളും

എല്ലാം ഇത്ര തന്മയത്വത്തോടെ ചെയ്യുന്ന മറ്റൊരു താരം മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ കാണില്ല. അത്രയേറെ സമർപ്പണത്തോടെ കഥാപാത്രത്തിലേക്ക് ഇഴുകിചേർന്ന് അഭിനയിക്കുന്ന മഹാവിസ്മയം ആണ് ലാലേട്ടൻ. ഇപ്പോൾ പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. കുസൃതി കാട്ടി കേക്ക് മുറിക്കുകയും ഭാര്യയ്ക്ക് കേക്ക് കൊടുക്കുന്നതും ഒക്കെയായ വീഡിയോ ഇപ്പോൾ തന്നെ വൈറൽ ആയി കഴിഞ്ഞു.

Rate this post