സുമിത്രയെകൊണ്ട് വീട്ടുജോലി ചെയ്യിക്കാൻ രഞ്ജിത.!! അനന്യയുടെ കുഞ്ഞ് നഷ്ടപ്പെട്ടത് എങ്ങനെയാണെന്നുള്ള സത്യം അനിരുദ്ധ് തിരിച്ചറിയുന്നു.!! | Kudumbavilakku Today Episode April 17

Kudumbavilakku Today Episode April 17: ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സരസ്വതി അമ്മയെ പരിചരിക്കാൻ രഞ്ജിതയുടെ വീട്ടിൽ വന്നതായിരുന്നു .സുമിത്ര വന്നശേഷം രഞ്ജിത ഔട്ട് ഹൗസിലേക്ക് മാറ്റാൻ പറയുകയായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഇവിടെ നിന്ന് മാറില്ലെന്നും, ഈ റൂമിൽ മാത്രമേ കിടക്കുകയുള്ളൂവെന്നും, ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും എന്നു പറയുകയാണ്. സരസ്വതിയമ്മയുടെ ഭീക്ഷണിയെ ഭയന്ന് രഞ്ജിത സമ്മതിക്കുകയായിരുന്നു. രഞ്ജിത

പോയശേഷം സരസ്വതിയമ്മ അവൾ പലതും കരുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ഞാനും പലതും കരുതിയിട്ടുണ്ട് എന്ന് ചിരിച്ചുകൊണ്ട് പറയുകയാണ്. ദീപുവിനോട് ചിത്ര ജോലിക്ക് പോകാത്തതിനെ കുറിച്ചും, കടം മൂടി ആത്മഹത്യ ചെയ്യേണ്ടി വരും തുടങ്ങി പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൂജയെയും കൂട്ടി അപ്പു വരുന്നത്. ഇത് കണ്ടപ്പോൾ, ചിത്ര ദീപുവിനോട് ഇവൻ ഇവളെ രജിസ്റ്റർ മാര്യേജ് ചെയ്ത് വന്നിരിക്കുകയാണോ എന്ന് പറയുകയാണ്. അപ്പോഴാണ് നടന്ന കാര്യങ്ങൾ അപ്പു പറയുന്നത്. പിന്നീട് കാണുന്നത്, സരസ്വതിയമ്മ ജ്യൂസിന് ചോദിക്കുകയാണ്. ജോലിക്കാരിയെ വിളിച്ചിട്ട് കേൾക്കാത്തതിനാൽ, സുമിത്ര ജ്യൂസ് ഉണ്ടാക്കാൻ പോയപ്പോൾ, രഞ്ജിത വന്ന് സർവൻ്റ് വീട്ടിൽ പോയെന്നും, ഇവിടുത്തെ ജോലി

നിങ്ങൾ ചെയ്യണമെന്നും പറയുകയാണ്. പിന്നീട് രണ്ട് കാപ്പി ഉണ്ടാക്കി കൊണ്ടുവരാൻ സുമിത്ര കൽപ്പിക്കുകയാണ്. പിന്നീട് കാണുന്നത്, സ്വരമോൾ വ്രതം മുറിഞ്ഞതിൻ്റെ വിഷമത്തിലാണ്. അനന്യ പാലെടുത്തു വന്നിട്ടും ഞാൻ വിചാരിച്ചത് സാധിക്കാതെ വ്രതം മുറിക്കില്ലെന്ന് പറയുകയാണ്. അപ്പോഴാണ് അനന്യ മോൾ ആഗ്രഹിച്ചത് നടന്നെന്നും, ഞാനും ഡാഡിയും മോളെ വിട്ട് എവിടെയും പോവില്ലെന്ന് പറയുകയാണ്. അപ്പോഴാണ് പ്രേമയോടും വിശ്വനാഥനോടും അനന്യ ഇനി ഞാൻ വിദേശത്ത് പോകുന്നില്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ പ്രേമയ്ക്ക് ദേഷ്യം പിടിക്കുകയാണ്. മോൾക്ക് വേണ്ടി ഞങ്ങൾ എന്തും

ഉപേക്ഷിക്കാൻ തയ്യാറാണെന്ന് പറയുകയാണ്. എന്നാൽ വിശ്വനാഥൻ അനന്യയോട് ഈ തീരുമാനം നല്ലതാണെന്ന് പറഞ്ഞപ്പോൾ, പ്രേമ പലതും പറയുകയായിരുന്നു. നിൻ്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ കാരണം ഞാനാണെന്ന് പറയുകയാണ് അനന്യ. വെറുതെ അമ്മ അനിരുദ്ധിനെ കുറ്റം പറയരുതെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Rate this post