ഹാപ്പി ബർത്ഡേ പി.!! പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് ചോക്ലേറ്റ് നായകൻ.!! | kunchakoboban Birthday Wishes to His Wife Priya

kunchakoboban Birthday Wishes to His Wife Priya: ചോക്ലേറ്റ് പയ്യൻ, പ്രായം തളർത്താത്ത നായകൻ തുടങ്ങി വിശേഷണങ്ങൾക്കൊക്കെ അർഹനായ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ്, പ്രിയം, നിറം, പ്രേം പൂജാരി തുടങ്ങി 90കളിലെ റൊമാൻറിക് ചിത്രങ്ങളിലെല്ലാം നായകനായി പ്രത്യക്ഷപ്പെട്ട ഇദ്ദേഹം കോളേജ് കുമാരികളുടെ പ്രിയപ്പെട്ട നായക നടൻ കൂടി ആയിരുന്നു. തൻറെ ആരാധികയെ തന്നെ പിൽക്കാലത്ത് കുഞ്ചാക്കോ ബോബൻ പ്രണയിച്ച് വിവാഹം കഴിച്ചത് പെൺകുട്ടികളിൽ വലിയ വിഷമം തന്നെയാണ് സൃഷ്ടിച്ചത്. ഇന്നും കുഞ്ചാക്കോ ബോബൻ എന്ന പേര് കേൾക്കുമ്പോൾ പെൺകുട്ടികൾക്കും കൗമാരക്കാരികൾക്കും പ്രത്യേക ഹരം തന്നെയാണ്. നൃത്തവും അഭിനയവും എല്ലാം തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ച താരം അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവ സാന്നിധ്യവും ആണ്

അതോടൊപ്പം തന്നെ ഭാര്യയും മക്കളുമായുള്ള ഏറ്റവും പുതിയ മുഹൂർത്തങ്ങൾ എപ്പോഴും ആളുകളിലേക്ക് എത്തിക്കുവാനും താരത്തിന് യാതൊരു മടിയുമില്ല. തൻറെ എല്ലാ വിജയത്തിനും പരാജയത്തിന് താങ്ങായും നിന്നിട്ടുള്ളത് ഭാര്യ പ്രിയ ആണെന്ന് പല ഘട്ടത്തിലും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ തമ്മിൽ എന്നും നല്ല ഒരു കെമിസ്ട്രി ആണെന്നും മകൻ ഇസഹാക്ക് അവളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ഒക്കെ കുഞ്ചാക്കോ നേരത്തെ പറഞ്ഞത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു

നിൽക്കുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇന്ന് പ്രിയയുടെ ജന്മദിനത്തോടനുബന്ധിച്ച് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ പ്രിയപ്പെട്ടവളുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ടാണ് കുഞ്ചാക്കോ ഭാര്യയ്ക്ക് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്

ഹാപ്പി ബർത്ത് ഡേ പ്രിയ എന്നതിന് പകരം ഹാപ്പി ബർത്ത് ഡേ പി എന്ന് എഴുതി ബാക്കി അക്ഷരങ്ങൾക്ക് പകരം റോസാപ്പൂവിന്റെ ഇമോജി ചിത്രമാണ് താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻറെ എല്ലാ വിജയത്തിനും പ്രതിസന്ധികൾക്കും താങ്ങായി നിൽക്കുന്ന നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. നമുക്ക് ഒരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു തുടങ്ങുന്നതാണ് കുഞ്ചാക്കോ ബോബന്റെ ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്. പങ്കുവെച്ച് ഇതിനോടകം നിരവധിപേർ പ്രിയക്ക് ജന്മദിന ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടും ഉണ്ട്. കുഞ്ചാക്കോ ബോബന് ഒപ്പം പല പൊതുവേദികളിലും പ്രത്യ ക്ഷപ്പെടാറുള്ള പ്രിയയ്ക്കും ആരാധകർ കുറവല്ല.

Rate this post