രണ്ടു അമ്മായിയമാരും കൂടെ മരുമക്കളെ പുറത്താക്കുന്നു.!! സത്യങ്ങൾ അറിഞ്ഞ് ജലജ.!! ആദർശ് നയനയെ ഭാര്യയായി അഗീകരിക്കുന്നു കണ്ണുതള്ളി നവ്യ.!! | Patharamattu Today Episode April 10

Patharamattu Today Episode April 10: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയായ പത്തരമാറ്റ് രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും ആദർശും വീട്ടിലെത്തി നടന്ന കാര്യങ്ങളൊക്കെ പറയുകയായിരുന്നു. ഇതൊക്കെ കേട്ട് ജലജ ആകെ ഞെട്ടുകയാണ്. ഗുണ്ടകളെ പോലീസ് പിടിച്ചതിനാൽ തൻ്റെ മകൻ്റെ പേര് പറയുമോ എന്ന ഭയമാണ് ജലജയുടെ ഉള്ളിൽ. അപ്പോൾ ദേവയാനി ആദർശ് ഗുണ്ടകളുമായി അടിയുണ്ടാക്കി

എന്നറിഞ്ഞപ്പോൾ, ആദർശിന് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും അറിയില്ലെന്നും, വെറുതെ അവനെയും കൂടി അതിലേക്ക് വലിച്ചിട്ടു എന്ന് പറഞ്ഞപ്പോൾ, അങ്ങനെ ഒന്നും പറയരുത് എന്നും, നയന നമ്മുടെ ജ്വല്ലറിക്ക് വേണ്ടി എന്തുമാത്രം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം പിടിക്കുകയാണ്. ദേവയാനി പലതും പറയുന്നത് കേട്ടു മുത്തശ്ശൻ വരികയാണ്. അപ്പോൾ മുത്തശ്ശൻ പറഞ്ഞത് ഇത്രമാത്രം ഒന്നും പറയാനില്ലെന്നും, അവൻ്റെ

ഭാര്യയ്ക്കും ഭാര്യയുടെ വീട്ടുകാർക്കും വേണ്ടിയാണ് ചെയ്തതെന്നും, അത്ര വലിയ തെറ്റായ കാര്യം ഒന്നുമില്ലെന്നും പറയുകയാണ് . മുത്തച്ഛൻ പറഞ്ഞതിനാൽ പിന്നീട് അധികം ഒന്നും പറയാതെ ദേവയാനി പോവുകയാണ്. ജലജ ആകെ ടെൻഷനടിച്ച് പോകുന്നത് അഭിയുടെ അടുത്തേക്കാണ്. എടാ നീ നടന്നതൊക്കെ കേട്ടില്ലേ എന്നും, ഇനി ആ ഗുണ്ടകൾ പോലീസുകാരുടെ പിടിയിലാണെന്നും, അവർ നിൻ്റെ പേര് പറഞ്ഞാൽ എല്ലാം കഴിഞ്ഞു എന്നു പറയുകയാണ്. നിൻ്റെ ചേട്ടൻ എല്ലാം കുളമാക്കിയെന്നും, ഈ വിവരം ആരെങ്കിലും അറിഞ്ഞാൽ നമ്മൾ ഈ വീട്ടിൽ നിന്നും പുറത്താക്കുമെന്നുമൊക്കെ പറയുകയാണ് ചെയ്തത്. പിന്നീട് കാണുന്നത് റൂമിലിരുന്ന് ആദർശ് സ്നേഹത്തോടെ പെരുമാറിയ കാര്യങ്ങളൊക്കെ ഓർക്കുകയാണ്. അപ്പോഴാണ് ആദർശ് കയറി വരുന്നത്. എന്താണ് നീ ഒറ്റക്ക് ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ഒന്നുമില്ലെന്നും ഇന്നലെ ആദർശേട്ടൻ എന്നോട് സ്നേഹത്തോടെ പെരുമാറിയതൊക്കെ ഓർത്തപ്പോൾ എനിക്ക് വലിയ സന്തോഷമായി എന്നൊക്കെ പറയുകയാണ്. പിന്നീട് എന്നോട് ശരിക്കും സ്നേഹം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സ്നേഹിക്കുന്നുണ്ടെന്ന് പറയുകയാണ് ആദർശ്. അപ്പോഴാണ് ഒരു പാറ്റ വന്ന് ആദർശിൻ്റെ മേലെ വീഴുന്നത്. പാറ്റയെ ഒട്ടും ഇഷ്ടമല്ലാത്ത ആദർശ് ചാടുകയാണ്. ഇത്

കണ്ടു പൊട്ടിച്ചിരിക്കുകയാണ് നയന. നൂറു പേരെയൊക്കെ ഇടിച്ചു തോൽപ്പിക്കുമെന്ന് പറഞ്ഞ നിങ്ങളാണോ ഒരു പാറ്റയെ കണ്ടു ഇങ്ങനെ ഭയപ്പെടുന്നത് എന്നും നിങ്ങൾക്ക് അതിനൊന്നും പറ്റില്ലെന്നും, കൂടാതെ നിങ്ങൾക്ക് എന്നെയൊരു പത്ത് മിനുട്ട് എടുക്കാനുള്ള ശക്തി പോലും ഇല്ലെന്ന് പറഞ്ഞപ്പോൾ, ആദർശ് നാണംകെട്ട് നിൽക്കുകയാണ്. അങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് കരുതി ആദർശ് നയനയെ എടുത്തു കറക്കുകയാണ്. അപ്പോഴാണ് നവ്യ അതു വഴി വരുന്നത്. ആദർശ് നയനയുമായി സ്നേഹത്തിൽ ആയതുകണ്ട് നവ്യയ്ക്ക് ദേഷ്യം പിടിക്കുകയാണ്. താനനുഭവിക്കുന്ന സൗഭാഗ്യമാണ് അവൾ അനുഭവിക്കുന്നതെന്നും, എന്നോട് ഇതുവരെ ഒരു സ്നേഹത്തിലും പെരുമാറിയിട്ടില്ല എന്നും മനസ്സിൽ പറയുകയാണ് നവ്യ. പിന്നീട് റൂമിലേക്ക് പോയി അഭിയോട് പലതും പറയുകയാണ്. നമുക്ക് ഒരു യാത്ര പോകണം എന്നും, ആദർശേട്ടനും നയനയും ഇപ്പോൾ വലിയ സ്നേഹത്തിലാണും എന്നൊക്കെ പറയുകയാണ്. ഇത് കേട്ടപ്പോൾ അഭിയാ കെ ടെൻഷനിൽ ആണെങ്കിലും ഇവളെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് ആലോചിച്ച് യാത്ര പോകുന്നതിനു സമ്മതിക്കുകയായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ പ്രമേയിൽ നടക്കാൻ കാണിക്കുന്നത്.

Rate this post