ശീതളിന് 7-ാം മാസത്തിൽ വളകാപ്പ്.!! പുതിയ വീട്ടിൽ ആഘോഷം കളറാക്കി ശീതളും വിനുവും.!!യൂട്യൂബ് താരങ്ങൾ അടങ്ങിയ ആഘോഷം വൈറൽ.!! | Sheethal Elza Valakappu Celebration Viral

Sheethal Elza Valakappu Celebration Viral: സോഷ്യൽ മീഡിയ താരങ്ങളായ ശീതൾ ജോൺസനേയും ഭർത്താവ് വിനുവിനെയും അറിയാത്ത മലയാളികൾ കാണില്ല. മികച്ച കണ്ടെന്റുകൾ ഉള്ള വീഡിയോ ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഇരുവരും. കപ്പിൾ വ്ലോഗ്ഗുകളും ഡാൻസ് വീഡിയോകളും തമാശ കലർന്ന കണ്ടന്റുകളും ഒക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ടിക് ടോക്കിൽ ആണ് ശീതൾ ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ശാരിക് എന്ന കൺടെന്റ് ക്രിയേറ്ററിനൊപ്പം ആണ് താരം ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ടിക് ടോകിൽ സീനിയർ എന്ന വീഡിയോ സീരിസ് ചെയ്തത്തോടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപെട്ടത്.

തുടർന്ന് ഇവരുടെ ജോഡി ടിക് ടോക് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വളരെ മനോഹരമായ നിരവധി റൊമാന്റിക് വീഡിയോകൾ ഇവരുടേതായി പുറത്ത് വരുകയും ആളുകൾ അത് ഇരു കയ്യോടെയും സ്വീകരിക്കുകയും ചെയ്തു. പിന്നീട് ശീതളിന്റെ വിവാഹം കഴിയുകയും. വിനുവിനെയാണ് ശീതൾ വിവാഹം കഴിച്ചത്. ടിക് ടോക് ബാൻ ചെയ്തതോടെ യൂട്യൂബ് ചാനൽ തുടങ്ങിയ ശീതൾ യൂട്യൂബിൽ വളരെ ആക്റ്റീവ് ആകുമായിരുന്നു പിന്നീട്. ശീതൾ എൽസ ഒഫീഷ്യൽ എന്ന താരത്തിന്റെ യൂട്യൂബ് ചാനലിൽ പതിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. പ്രാങ്ക് വീഡിയോകളും ഡാൻസ് വീഡിയോകളും

ഡെയിലി വ്ലോഗ്ഗുകളും അടക്കം എല്ലാ ടൈപ്പ് വീഡിയോകളും ശീതളിന്റെ ചാനലിൽ ഉണ്ട്. ശീതളിനോടൊപ്പം വിഡിയോ ചെയ്യാൻ ഭർത്താവ് വിനുവും ഉണ്ട്. ഇപോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ താരങ്ങൾ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ഏഴാം മാസത്തിലെ വളകാപ്പ്

ചടങ്ങുകൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഈ സോഷ്യൽ മീഡിയ കപ്പിൾ. മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക. ജീവിതം വളരെ ചെറുതാണ് മറ്റുള്ളവരുടെ അഭിപ്രായം കേട്ട് മനസ്സ് വിഷമിപ്പിക്കാൻ സമയം ഇല്ല എന്ന അടിക്കുറിപ്പോടെയാണ് വളക്കാപ്പ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്

Rate this post