സിദ്ധാർത്ഥിന്റെ അവഗണന സഹിയ്ക്കാനാവാതെ വേദിക !! വീണ്ടുമൊരു കല്യാണ ഒരുക്കത്തിലേക്ക് കുടുംബവിളക്ക് വീട്..|Kudumbavilakk serial

Kudumbavilakk serial;മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ ഇപ്പോൾ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങൾ തകൃതിക്ക് നടക്കുകയാണ്. സിദ്ധാർഥ് ഇപ്പോഴും സുമിത്രയെ രോഹിത്തിനു വിട്ടുകൊടുക്കാൻ തയ്യാറാവാതെ സമരം തുടരുകയാണ്. ഈ വിവാഹം എങ്ങനെയെങ്കിലും ഒന്ന് മുടക്കാനുള്ള ശ്രമങ്ങൾ സിദ്ധുവിന്റെ ഭാഗത്തുനിന്ന് ഉയർന്നുവരുമ്പോൾ വേദികയാവട്ടെ ഈ വിവാഹം നടക്കാൻ വേണ്ടി ഓരോന്ന് ചെയ്തുവെക്കുകയാണ്.

അതിനിടയിലാണ് കഥയിലേക്ക് വീണ്ടും വേദികയുടെ മുൻ ഭർത്താവ് സമ്പത്തിന്റെ കടന്നുവരവ്. ഈ വരവിന് പിന്നിൽ എന്താണ് ഉദ്ദേശമെന്ന് വേദികയ്ക്ക് ഇതുവരെയും മനസിലായിട്ടില്ല. സിദ്ധാർഥ് സമ്പത്തിനെ കാണുകയും വേദികയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നൊക്കെ സംസാരിക്കുകയുമുണ്ടായി. സമ്പത്തിന്റെ വരവ് സിദ്ധാർത്തിന്റെയും വേദികയുടെയും ഇടയിൽ ഒരു ചർച്ചാവിഷയമായപ്പോൾ സിദ്ധാർഥ് വേദികയോട് സമ്പത്തുമായി നിനക്കിപ്പോഴും ബന്ധമുണ്ടോ,

സമ്പത്തിനെ നീ വിളിക്കാറുണ്ടോ, നിങ്ങൾ രണ്ടാളും കാണാറുണ്ടോ എന്നൊക്കെ ചോദിക്കുന്നു. ഇതിന് സിദ്ധാർത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് വേദിക കൊടുത്തത്. “വേർപിരിഞ്ഞുപോയ ജീവിതപങ്കാളിക്ക് പിന്നാലെ ഭിക്ഷാപാത്രവുമായി നടക്കാൻ ഞാൻ നിങ്ങളല്ലാ”..ഈ ഒരൊറ്റ മറുപടി നൽകി സിദ്ധാർത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിൽ വലിച്ചു കീറി വേദിക. യഥാർത്ഥത്തിൽ സിദ്ധാർത്തിപ്പോൾ ചെയ്യുന്നത് അത് തന്നെയാണ്. സുമിത്രയെ ഒഴിവാക്കി വേദികയെ വിവാഹം ചെയ്തു, ഇപ്പോൾ വീണ്ടും സുമിത്രയെ വേണമെന്ന് വാശിപിടിക്കുന്നു.

ഇത് ശരിക്കും പ്രേക്ഷകർക്ക് ഇഷ്ടപെടാത്ത കാര്യമാണ്.. അതേ സമയം രോഹിത്തിനെ വിളിച്ചുവരുത്തി വിവാഹം മുടക്കാൻ വേണ്ടി പലകാര്യങ്ങളും പറഞ്ഞ സിദ്ധാർത്തിന്റെ വാക്കുകളൊന്നും രോഹിത് കാര്യമാക്കിയിട്ടില്ല എന്നാണ് അയാൾ സുമിത്രയോട് പറഞ്ഞത്. രോഹിത്-സുമിത്ര വിവാഹം നടക്കാനും വേദിക തിരികെ സമ്പത്തിന്റെയും മകന്റെയും കൂടെപ്പോകാനും സിദ്ധാർഥ് ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാനുമാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Rate this post