സാന്ത്വനം വീട്ടിൽ ആഘോഷത്തിന്റെ പൂത്തിരി കത്തുന്നു !! പക്ഷെ ദേവിയുടെ മനസ്സിൽ കരടായി സേതുവേട്ടൻ.. |Santhanam today episode

Whatsapp Stebin

Santhanam today episode;കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ വീട്ടുകാർ ഒരു കാർ വാങ്ങുന്ന സന്തോഷം കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചിരുന്നു. എന്നാൽ ഈ സന്തോഷത്തിന് പിന്നാലെ കുടുംബത്തിൽ അടുത്ത പ്രശ്നങ്ങൾ വന്ന് കയറിയിരിക്കുകയാണ്. സാന്ത്വനം വീട്ടിലെ എല്ലാ അംഗങ്ങളും ഒരുപോലെ ഏറെ ആഗ്രഹിച്ച കാര്യമാണ് ഒന്നിച്ചു യാത്രചെയ്യാൻ സ്വന്തമായിട്ട് കുടുംബത്തിന് ഒരു കാർ വാങ്ങുക എന്നത്.

ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്ന കാര്യം ദേവിയും ബാലനും മറ്റുള്ളവരുടെ മുൻപിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ കാര്യം കേട്ട നിമിഷം മുതൽ എല്ലാവരും വളരെ ആകാംക്ഷയിലും സന്തോഷത്തിലുമായിരുന്നു. എന്നാൽ ഈ സന്തോഷത്തിനു പിറകെ ഒരു ദുഃഖവാർത്ത കുടുംബത്തെ തേടി എത്തിയിരിക്കുകയാണ്. അഞ്ജലിയും അപ്പുവും കണ്ണനും ശിവനും, ഹരിയുമെല്ലാം കാർ വാങ്ങുന്ന സന്തോഷത്തിലിരിക്കുമ്പോൾ ദേവിയെ തേടി ആ സങ്കടപെടുത്തുന്ന കാര്യം എത്തിയിരിക്കുകയാണ്. കാർ ബുക്ക്‌ ചെയ്യാൻ പോയി വരുന്ന വഴി ഒരു ഹോട്ടലിന്റെ മുൻപിൽ സെക്യൂരിറ്റിയുടെ വേഷമണിഞ്ഞു

നിൽക്കുന്ന തന്റെ സഹോദരൻ സേതുമാധവനെ ദേവി കാണുകയുണ്ടായി. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു പണിയാണ് തന്റെ സഹോദരൻ ചെയ്യുന്നതെന്നും മറ്റുള്ളവർക്ക് സങ്കടമാവാതിരിക്കാൻ അത് മറച്ചുവെച്ചിരിക്കുകയാണ് ആ പാവമെന്നുമെല്ലാമോർത്ത് ദേവി ആകെ തളർന്നിരിക്കുകയാണ്. വീട്ടിൽ ഒരു സന്തോഷകാര്യം നടക്കാൻ പോകുമ്പോൾ പെട്ടന്ന് ദേവിയേടത്തിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുന്ന അനിയത്തിമാരോട് ബാലൻ നടന്ന കഥകൾ പറയുന്നുണ്ട്. അത് സേതുവായിരിക്കില്ല എന്നും ദേവിക്ക് ആളെ കണ്ടപ്പോൾ സേതുവിനെപ്പോലെ തോന്നിയതാകുമെന്നും

കാണാൻ ചിലപ്പോൾ സേതുവിനെപ്പോലെ ആയതാകും എന്നുമെല്ലാം ബാലൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് തന്റെ സഹോദരൻ തന്നെയാണെന്ന് ഉറപ്പിച്ച് ദേവി പറയുന്നത്. ഒരു സന്തോഷം കടന്നുവരുമ്പോൾ ഉടൻ തന്നെ അടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുന്നത് വളരെ കഷ്ടമുള്ള കാര്യമാണ് എന്നാണ് സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകർ പറയുന്നത്. ഇനി ഈ കാര്യത്തിന് പിന്നാലെ എന്തൊക്കെ ഉണ്ടായേക്കുമെന്ന് അടുത്ത എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും.

Rate this post