ശ്രീനിലയം സ്വന്തമാക്കാൻ പ്ലാൻ ചെയ്ത് വേദികയും സരസ്വതിയമ്മയും.!! അച്ഛനെ കോടതി കയറ്റാൻ ഒരുങ്ങി സരസ്വതിയമ്മ ; സുമിത്ര-രോഹിത് വിവാഹത്തിന് സർപ്രൈസ് വിസിറ്റായി ആ ഗസ്റ്റ് ; |kudumbavilakku today episode

kudumbavilakku today episode: മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹനിമിഷങ്ങൾക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രേക്ഷകരെയെല്ലാം ആകാംക്ഷയിലാക്കിക്കൊണ്ടാണ് ആ വാർത്ത പുറത്തുവരുന്നത്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഒരു സ്പെഷ്യൽ ഗസ്റ്റ് വരുന്നുണ്ടത്രേ. വെറും ഗസ്റ്റ് അല്ലാ, ഒരു സെലിബ്രിറ്റി ഗസ്റ്റ് ആണ് ഇതെന്ന കാര്യം കൂടി പ്രത്യേകം പറയണം. ഈ വാർത്ത പുറത്തുവന്നതിൽ പിന്നെ പ്രേക്ഷകരെല്ലാവരും ആകാംക്ഷയോടെ ചോദിക്കുകയാണ്, ആരാണ് ആ സ്പെഷ്യൽ ഗസ്റ്റ്? ഏത്

സെലിബ്രിറ്റിയാണ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നത്? ഇതെല്ലാം അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് എന്നാണ് പ്രേക്ഷകരുടെ പക്ഷം. ഇക്കാര്യം സർപ്രൈസ് ആക്കിവെക്കാനാണോ തീരുമാനമെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സുമിത്രയെ രോഹിത്തിന് വിട്ടുകൊടുക്കാൻ സിദ്ധാർത്ഥ് തയ്യാറായോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കുടുംബവിളക്കിൽ നടക്കാൻ പോകുന്ന കാര്യങ്ങളെല്ലാം വളരെ സംഭവബഹുലമാകും ഇനി. സരസ്വതിയമ്മ ഈ വിവാഹത്തിന് മനസ്സുകൊണ്ട് എതിർപ്പാണെങ്കിലും സുമിത്ര സിദ്ധാർത്തിൽ നിന്ന് അകലാനുള്ള വഴി ആയതുകൊണ്ട് ഈ

വിവാഹത്തിന് തടസ്സങ്ങൾ ഒന്നും ഉണ്ടാക്കാതെ സഹകരിച്ച് നിൽക്കുകയാണ് സരസു. പക്ഷേ സുമിത്രയെ രോഹിത്തിന് വിട്ടുകൊടുക്കാനുള്ള മനസ്സില്ല എന്ന നിലപാടാണ് സിദ്ധുവിന്റേത്. തന്റെ ആദ്യഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സിദ്ധാർത്ഥ് നടത്തിക്കൊണ്ടിരിക്കുന്നു. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നല്ല രീതിയിൽ നടക്കാൻ ആഗ്രഹിക്കുന്ന മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആ വിവാഹനാളിനായി കാത്തിരിക്കുകയാണ്. സുമിത്രയുടെ ജീവിതം ഏറെ സന്തോഷങ്ങളിലൂടെ മാത്രമാകട്ടെ എന്ന് പ്രേക്ഷകർ ആശംസിക്കുന്നുമുണ്ട്. വിവാഹത്തിന് മറ്റു

പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥനകളാണ് പ്രേക്ഷകരുടേത്. ഒരിക്കലും തനിക്ക് രോഹിത്തുമായി പെട്ടെന്ന് മാനസികമായി ഒത്തുചേരാൻ കഴിയില്ലെങ്കിലും മക്കളുടെയും അച്ഛന്റെയും സന്തോഷത്തിനുവേണ്ടിയും പണ്ടെങ്ങോ രോഹിത്തിനോടുള്ള ഒരു സൗഹൃദം മനസ്സിൽ ഉള്ളതുകൊണ്ടുമാണ് സുമിത്ര ഈ വിവാഹത്തിന് തയ്യാറായതെന്നാണ് പ്രേക്ഷകർ പറയുന്നത്. സെലിബ്രെറ്റി ഗസ്റ്റ് ഇത്തവണ മഞ്ജു വാരിയരോ ആസിഫ് അലിയോ അതുമല്ലെങ്കിൽ ജയസൂര്യയോ ആയിരിക്കും എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.

Rate this post