അപ്പുവിനെ കാണാൻ സാന്ത്വനത്തിലെത്തി തമ്പി; ഹരിയോട് മാപ്പു പറയുമോ തമ്പി?തമ്പിയെ തള്ളിപ്പറഞ്ഞ് അപ്പു; | Santhwanam today episode

Whatsapp Stebin

Santhwanam today episode: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. ഹരിയെ ആളുകളുടെ മുൻപിൽ വെച്ച് അപമാനിക്കുകയും അപ്പുവിനോട് ആ കാര്യം നേരെ തിരിച്ചുപറയുകയും അപ്പുവിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഹരിയുമായി വഴക്ക് ഉണ്ടാക്കിക്കുകയും ചെയ്ത തമ്പിയുടെ യഥാർത്ഥമുഖം അപ്പുവിന് ബാലൻ പറയുന്നത് വഴി തിരിച്ചറിയുകയും തന്റെ ഡാഡി തന്നോട് ചെയ്തത് എത്രത്തോളം വലിയ ക്രൂരതയെന്ന് അപ്പു

തിരിച്ചറിയുകയുമായിരുന്നു. ഭർത്താവിനെ അപമാനിച്ച ഡാഡിയോട് ഈ കാര്യത്തെക്കുറിച്ച് ചോദിക്കണമെന്നും പറഞ്ഞ് അപ്പു തമ്പിയെ വിളിച്ച് വിഷമത്തോടെ സംസാരിക്കുകയും ശകാരിക്കുകയും ഈ കാര്യങ്ങൾക്കൊക്കെ കുറ്റക്കാരൻ ഡാഡിയാണെന്നും സ്വന്തം മകനെപ്പോലെ കാണേണ്ട ഹരിയെ ഡാഡി ആളുകൾക്ക് മുൻപിൽ അപമാനിച്ചത് ശരിയായില്ലെന്നും ഇത്തരത്തിൽ ഒരു പെരുമാറ്റം താൻ ഡാഡിയിൽ നിന്ന് പ്രതീക്ഷിച്ചില്ല എന്നും ഡാഡി ഒരു കുറുക്കനാണ് എന്നും അപ്പു തമ്പിയോട് പറഞ്ഞിട്ടുണ്ട്. തമ്പിയെ അത്രയ്ക്കും വഴക്ക് പറഞ്ഞ അപ്പു ഇനി അമരാവതിയിലേക്ക് വരില്ലെന്നും വരണമെങ്കിൽ നിങ്ങൾ അവളുടെ

ഭർത്താവിനെയും അവന്റെ വീട്ടുകാരെയും ശത്രുക്കളായി കാണാതെ പിണക്കങ്ങളെല്ലാം മറന്ന് അവരെ സ്നേഹിക്കാൻ തുടങ്ങണമെന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മകളുടെ സ്നേഹം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും പറഞ്ഞുകൊണ്ട് ഭാര്യ അംബികയും തമ്പിയെ നന്നായി ഉപദേശിച്ചിട്ടുണ്ട്. അംബികയുടെ വാക്കുകൾ കേട്ട് തമ്പി സാന്ത്വനത്തിലേക്ക് പോകുകയാണ്, തന്റെ മകളെ കാണുവാനും അവൾക്ക് തന്നോടുള്ള പിണക്കം മാറ്റുവാനും. തമ്പിയുടെ ഈ വരവിൽ സാന്ത്വനം വീട്ടിൽ ഇനി നടക്കാൻ

പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നുള്ള ആകാംക്ഷയിലാണ് ടീവീ പ്രേക്ഷകർ.അപ്പുവിന് തമ്പിയോടുള്ള പിണക്കം മാറുമോ ഇന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ടെങ്കിലും ഡാഡി മാപ്പ് പറഞ്ഞാലേ ഇനി ഞാൻ ഡാഡിയുടെ മുന്നിൽ പോകുകയുള്ളു എന്നാണ് അപ്പു പറഞ്ഞത്. ഹരി തമ്പിയോട് സംസാരിക്കുമോ എന്നുള്ള പ്രേക്ഷകരുടെ സംശയങ്ങളെല്ലാം വരും എപ്പിസോഡുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

Rate this post