ഒരേ മനഃപൊരുത്തത്തിൽ രോഹിതും സുമിത്രയും.!! ശ്രീനിലയത്തിൽ വേദികയുടെ ഭരണം; | Kudumbavilakku today episode

Whatsapp Stebin

Kudumbavilakku today episode: സുമിത്ര രോഹിത് വിവാഹത്തിന് മുഹൂർത്തമടുക്കുമ്പോൾ വിവാഹത്തിൽ നിന്ന് സുമിത്രയെ പിന്തിരിപ്പിക്കാനുള്ള ഉപദേശവുമായി സിദ്ധാർഥ് സുമിത്രയ്ക്കരികിലേക്ക് എത്തുകയാണ്. സുമിത്രയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിൽ പ്രേക്ഷകർ. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ സുമിത്രയുടെ വിവാഹമൊരുങ്ങുമ്പോൾ സുമിത്രയെ രോഹിത്തിന് വിട്ടുകൊടുക്കാനാവാതെ സിദ്ധാർത്തിന്റെ മനസ്സ് വിഷമിക്കുകയാണ്. രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹത്തിന് അനുയോജ്യമായ ഏറ്റവും അടുത്ത മുഹൂർത്തം കുറിക്കാൻ സുമിത്രയുടെ അമ്മയും

സഹോദരിയും പണിക്കരുടെ അടുത്ത് പോയത് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നു. സുമിത്രയും രോഹിത്തും തമ്മിൽ ഒന്നിച്ചാൽ അതാകും സുമിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും ഇരുവരും തമ്മിൽ പത്തിൽ പത്ത് പൊരുത്തം ആണെന്നും പറഞ്ഞത് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട്. ഇനി സുമിത്രയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർ. ഈ സമയത്താണ് ചെറിയ ആശങ്ക ഉണ്ടാക്കിയിട്ട് സിദ്ധാർത്തിന്റെ വരവ്. സിദ്ധാർത്തിന്റെ ഈ ഉപദേശം സുമിത്രയുടെ തീരുമാനം മാറ്റുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിനുള്ള മറുപടി വരും

എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. എതിർപ്പുകൾക്കിടയിലും സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിന്റെ കാര്യങ്ങൾ ഒരുങ്ങുമ്പോൾ സുമിത്രയ്ക്ക് ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങളെ ഓർത്തിട്ട് ഉള്ളിൽ നല്ല കുശുമ്പുണ്ടെങ്കിലും വേദികയ്ക്ക് സന്തോഷമാണ്, കാരണം സിദ്ധാർഥ് ഇനി സുമിത്രയ്ക്ക് സ്വന്തമാവില്ലല്ലോ എന്നാണ് ആ ചിന്ത. ഈ ചിന്തയിൽ വേദിക സുമിത്രയുടെ വിവാഹത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും സിദ്ധു വേദികയെ ഒഴിവാക്കി സുമിത്രയിലേക്ക് മടങ്ങാനുള്ള ശക്തമായ തീരുമാനത്തിലാണ്. അത് സിദ്ധാർത്തിന്റെ വെറും ആഗ്രഹം മാത്രമായി തീരുമോ അതോ സുമിത്ര സിദ്ധാർഥ് പുനർവിവാഹം

നടക്കുമോ എന്നൊന്നും ഇപ്പോൾ പറയാനായിട്ടില്ല. വരും എപ്പിസോഡുകളിലെ കാഴ്ചകൾ നിർവചിക്കാൻ പറ്റാത്ത കഥാഗതിയിലാണ് ചെന്നെത്തുന്നത്. സുമിത്രയെ അമ്മയായി കിട്ടുന്ന സന്തോഷത്തിലാണ് രോഹിത്തിന്റെ മകൾ പൂജ. പക്ഷേ തന്റെ അമ്മയുടെ പുതിയ ഭർത്താവിനെ ഒരിക്കലും അച്ഛന്റെ സ്ഥാനത്ത് നിന്ന് കാണാൻ അനിരുദ്ധിന് കഴിയില്ലെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതേ കാര്യം പറഞ്ഞാണ് സിദ്ധാർത്തും സുമിത്രയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ മക്കൾക്ക് ഒരിക്കലും രോഹിത്തിനെ അച്ഛനായി കാണാൻ കഴിയില്ലെന്ന സിദ്ധുവിന്റെ വാക്കിനുമുൻപിൽ സുമിത്രയുടെ മറുപടി എന്തായിരിക്കുമെന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷക്ക് അധികം വൈകാതെ ഉത്തരം ലഭിക്കും.

Rate this post