ചേച്ചിയല്ല അമ്മായീന്ന് വിളിച്ചാല്‍ മതി.!! അഞ്ജുവിനെ ട്രോളി ശിവേട്ടൻ.!! ഇവർ ഓഫ് സ്ക്രീനിലും ഇവർ ഒരേ പൊളിയെന്ന് സാന്ത്വനം ആരാധകർ | Shivanjali fun video

Whatsapp Stebin

Shivanjali fun video: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും യുവതലമുറയുടേയും ഇഷ്ടപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ദേവിയും അപ്പുവും അഞ്ജുവും ശിവനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. സാന്ത്വനം വീട്ടിലെ എല്ലാവരെയും സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പ്രേക്ഷകര്‍ കാണുന്നതും. ബിഗ് സ്‌ക്രീന്‍ താരങ്ങളെക്കാളുപരിയായി ഭൂരിഭാഗം വീട്ടമ്മമാരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് മിനി സ്‌ക്രീന്‍ താരങ്ങളാണ്. സഹോദര്യത്തിന്റെയും

കുടുംബബന്ധത്തിന്റെയും ആഴത്തിലുള്ള കഥ പറഞ്ഞു പോകുന്ന സാന്ത്വനം കുടുംബം പ്രേക്ഷക മനസ്സുകളില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം കണ്ടെത്തിയത്. വളരെ സംഭവ ബഹുലമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ശിവന്റേയും അഞ്ജലിയുടേയും പ്രണയ രംഗങ്ങളാണ്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇരുവരും പിന്നീട് പ്രണയത്തില്‍ ആവുകയും പിന്നീട് പരസ്പരം

പ്രണയത്തിലാകുകയായിരുന്നു. ശിവാഞ്ജലിമാരുടെ പ്രണയവും റൊമാന്റിക് രംഗങ്ങളും കാണാനുള്ള ആവേശത്തിലാണിപ്പോള്‍ പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ശിവാഞ്ജലിമാരുടെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചെത്തുന്ന കുട്ടി, എന്നാല്‍ കുട്ടിയോട് താന്‍ ചേച്ചി ആണെന്നും ശിവനെ കാണിച്ച് ആ ഇരിക്കുന്നത് അങ്കിൾ ആണെന്നും പറഞ്ഞു

അഞ്ജലി കളിയാക്കുന്നു. പിന്നീട് കുട്ടിയോടൊപ്പം സെല്‍ഫി എടുക്കുന്നു. അപ്പോള്‍ അത് ചേച്ചിയല്ലെന്നും അമ്മായി ആണെന്നും പറഞ്ഞ് ശിവന്‍ താരിച്ചും കളിയാക്കുന്നു. സീരിയലില്‍ എന്ന പോലെ തന്നെ അഞ്ജലിയുടെ കുട്ടിക്കളി വീഡിയോയിലും നമ്മുക്ക് കാണാനാകും. ഈ രസകരമായ ഒരു ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അവരുടെ പ്രണയ വീഡിയോ പോലെ ഇതും ആരാധകരേറ്റെടുത്ത് കഴിഞ്ഞു.

Rate this post