ഹാപ്പി ചിൽഡ്രനെ വേണമെങ്കിൽ ഹാപ്പി പേരെന്റ്സ് ആവണം.!! നിതാരയും നിലുവും ഒത്തുള്ള ഡേ ഇൻ മൈ ലൈഫ് പങ്ക് വെച്ച് പേളി മാണി.!! | Pearly Manney Day In My Life Video

Pearly Manney Day In My Life Video: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി ടെലിവിഷൻ ലോകത്തേക്ക് എത്തി പ്രിയപ്പെട്ട താരമായി മാറിയ പേളി മലയാളികൾക്ക് സ്വന്തം വീട്ടിലെ പെൺകുട്ടിയെപ്പോലെ ആയിരുന്നു. ഹ്യൂമർ സെൻസും സ്മാർട്ട്‌സെൻസും സ്റ്റൈലിഷ് ലുക്കും ഒക്കെ കൊണ്ട് അവതാരക ലോകത്ത് തന്നെ വ്യത്യാസ്ഥമായ ഒരു ട്രെൻഡ് കൊണ്ട് വരാൻ താരത്തിന് കഴിഞ്ഞു.

നിരവധി സിനിമകളിലും താരം അഭിനയിച്ചു. ഇന്നിപ്പോൾ കമ്പ്ലീറ്റ് ആയ ഒരു വീട്ടമ്മയാണ് പേളി. വിവാഹ ശേഷവും ടെലിവിഷൻ പ്രോഗ്രാമുകളിലും സിജെനിമകളിലും ഒക്കെ ആക്റ്റീവ് ആയിരുന്നു എങ്കിലും ആദ്യത്തെ കുഞ്ഞു ജനിച്ചതോടെയാണ് താരം പ്രൊഫഷണൽ ലൈഫിൽ നിന്ന് മാറി നിന്നത്. തന്റെ എല്ലാ വിശേഷങ്ങളും ഇപ്പോൾ താരം പ്രേക്ഷകരെ അറിയിക്കുന്നത് യൂട്യൂബ് ചാനലിലൂടെയാണ്.

യൂട്യൂബിൽ വളരെയധികം ആക്റ്റീവ് ആണ് താരം. ഗർഭിണി ആയത് മുതൽ തന്റെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകാരുമായി പങ്ക് വെയ്ക്കാറുണ്ട്. നിലു ബേബി ജനിച്ചതോടെ എല്ലാവരുടെയും ഫേവറൈറ്റ് നിലു ആയി മാറി. സത്യത്തിൽ നിലുവിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അത്രയ്ക്ക് മനപാഠമാണ് മലയാളികൾക്ക്. ഇപ്പോൾ പേളിക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചു. നിതാര എന്നാണ് മോളുടെ പേര്. ഈയടുത്താണ് പേളിയും ശ്രീനിഷും സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്.

ഇപോഴിതാ ഫ്ലാറ്റിലേക്ക് താമസം മാറിയതിനു ശേഷമുള്ള രണ്ട് കുട്ടികളെയും കൊണ്ടുള്ള ഡേ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഇത് വരെ ഇവർ താമസിച്ചത് പേളിയുടെ മാതാപിതാക്കളുടെ കൂടെ ആയിരുന്നു. അത് കൊണ്ട് തന്നെ ഒറ്റയ്ക്ക് താമസിക്കുമ്പോൾ പേടി ഉണ്ടെന്ന് പേളി പറഞ്ഞു. എങ്കിലും കുക്ക് ചെയ്തും കുട്ടികളെ ടേക്ക് കെയർ ചെയ്തും രസകരമായ തങ്ങളുടെ ഒരു ദിവസമാണ് പേളി ഷെയർ ചെയ്തിരിക്കുന്നത്.

Rate this post