രഞ്ജിതയുടെ വലയിൽ വീണ് പൂജ; സിദ്ധാർത്ഥിന്റെ ഒഴിവാക്കാൻ ഒരുങ്ങി സുമിത്ര.!! സിദ്ധു സരസ്വതി അമ്മയോട് പറഞ്ഞ രഹസ്യം കേട്ട് ഞെട്ടലോടെ സുമിത്ര.!! | Kudumbavilakku Today Episode May 22

Kudumbavilakku Today Episode May 22: കുടുംബവിളക്ക് കൂടുതൽ നിർണായമായ മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. പങ്കജിന്റെ നിർബന്ധപ്രകാരം പൂജ രഞ്ജിതയെ കാണാൻ എത്തുകയും രഞ്ജിതയുടെ കൂടെ സമയം ചിലവഴിക്കുകയും ചെയ്തു. രഞ്ജിത പൂജയോട് തങ്ങളുടെ വീട്ടിൽ വന്ന് താമസിക്കണം എന്നും സിദ്ധാർഥ് വന്നത് കൊണ്ട് തന്നെ സുമിത്രയ്ക്കും കുടുംബത്തിനും പൂജ ഒരു അധികപ്പറ്റ് ആകുമെന്നും പറഞ്ഞു. രഞ്ജിതയുടെ

സ്നേഹപ്രകടനത്തിൽ വീണ് പോയെങ്കിലും ആ പറഞ്ഞതിനോട് പൂജ യോജിച്ചില്ല. സുമിത്രയ്ക്ക് ഇപ്പോഴും സിദ്ധാർത്ഥിനെയാണ് ഇഷ്ടം എന്ന് രഞ്ജിത പറഞ്ഞപ്പോൾ പൂജ അതിനെ എതിർത്തു അമ്മക്ക് എന്റെ അച്ഛനെ തന്നെയാണ് ഇഷ്ടം ആരൊക്കെ വന്നാലും അമ്മ എന്നെ ഉപേക്ഷിക്കില്ല എന്നും ഞാൻ എന്നും

അമ്മയുടെ കൂടെ തന്നെ താമസിക്കും എന്നും പൂജ രഞ്ജിതയോട് പറഞ്ഞു. അതെ സമയം വീട്ടിൽ മുറികളെല്ലാം അടിച്ചു വാരി ഒതുക്കുന്ന സുമിത്രയോട് സരസ്വതിയമ്മ ചോദിക്കുന്നുണ്ട് കഴിഞ്ഞ ദിവസം ഇതൊക്കെ വൃത്തിയാക്കിയതാണല്ലോ പിന്നെന്തിനാ വീണ്ടും ഇത് ചെയ്യുന്നതെന്ന് അപ്പോഴാണ് അനിരുധും അനന്യയും സ്വരമോളും ഇങ്ങോട്ട് താമസം മാറുന്നു എന്ന വിവരം സുമിത്ര പറയുന്നത്. സിദ്ധാർഥ് ഗസ്റ്റ് ആയിരുന്നല്ലോ എന്നും സിദ്ധാർഥ് പോയിക്കഴിഞ്ഞു ആ റൂമിൽ അവർ കിടക്കും എന്നും സുമിത്ര

സരസ്വതിയമ്മയോട് പറയും. ഇത് കേട്ടപ്പോൾ ആണ് സുമിത്ര സിദ്ധാർത്തിനെ ഒഴിവാക്കുകയാണെന്ന സത്യം സരസ്വതിയമ്മ തിരിച്ചറിഞ്ഞത്. എന്നാൽ അവനെ എങ്ങോട്ടും പറഞ്ഞു വിടാൻ താൻ അനുവദിക്കില്ല എന്നും താൻ താമസിക്കുന്ന ഇടത്ത് തന്നെ എന്റെ മകനും താമസിക്കും എന്നും സരസ്വതിയമ്മ സുമിത്രയോട് പറയും. ഇതിനൊക്കെ ഒരു പുഞ്ചിരി മാത്രമായിരുന്നു സുമിത്രയുടെ മറുപടി. സുമിത്ര എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് ആ ചിരിയിൽ നിന്നും വ്യക്തമാണ്. സരസ്വതിയമ്മ പേടിച്ചത് പോലെ തന്നെ നടക്കും എന്നത് ഏകദേശം ഉറപ്പാവുകയും ചെയ്ത് കഴിഞ്ഞു.

Rate this post