സുമിത്രയും അനന്യയും നേർക്കുനേർ.!!സ്വരമോൾ അറിയുന്നു സുമിത്ര സ്വന്തം അച്ഛമ്മയെന്ന് ; കുടുംബവിളക്കിൽ നിർണായക വഴിത്തിരിവ്!!സുമിത്രയും അനന്യയും നേർക്കുനേർ.!! | Kudumbavilakku Today Episode March 7

Kudumbavilakku Today Episode March 7: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വര മോൾ മമ്മിയോടും ഡാഡിയോടും കുശലം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ഞാൻ ഡാൻസ് കളിക്കാം എന്നും, എനിക്ക് സമ്മാനം തരണം എന്നുപറയുന്നു. ഡാൻസ് കളിച്ച ശേഷം ഉ മ്മയാണ് സമ്മാനമായി വേണ്ടത് എന്ന് പറഞ്ഞപ്പോൾ, ഉ മ്മ നൽകുമ്പോൾ രണ്ടുപേരുടെയും നടുവിൽ നിന്നും സ്വര മോൾ പറ്റിച്ചേ എന്ന് പറഞ്ഞു ഓടിക്കളയുകയായിരുന്നു. പിന്നീട് കാണുന്നത് സുമിത്രയുടെ വീട്ടിൽ വന്ന ശീതൾ മടങ്ങി പോവുകയാണ്.
നാളെ ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് എന്നും, രാവിലെ തന്നെ അവിടെ എത്തണമെന്നും ശീതളിനോട് പറയുകയാണ്. ശീതൾ പോയശേഷം സരസ്വതിഅമ്മ ഞാനും കൂടി അമ്പലത്തിൽ വരുന്നുണ്ട് എന്നു

പറയുകയാണ്. അപ്പോഴാണ് ദീപുവിനെ അരവിന്ദ് വിളിക്കുന്നത്. താങ്കളെ ഒന്ന് കാണണമെന്നും, താങ്കൾ വീട്ടിൽ വരണം എന്നു പറയുകയാണ്. അങ്ങനെ ദീപു വീട്ടിലേക്ക് പോവുകയാണ്. വീട്ടിൽ പോയപ്പോൾ രഞ്ജിതയും ഉണ്ടായിരുന്നു. ദീപു കരുതിയത് തനിക്ക് ബാക്കി പണം തരാൻ ആണെന്ന് കരുതിയാണ് പെട്ടെന്ന് തന്നെ പോയത്. എന്നാൽ രഞ്ജിത അനന്യയുടെ അച്ഛനായ വിശ്വനാഥൻ്റെ നമ്പർ വാങ്ങുകയായിരുന്നു. പിന്നീട് എനിക്ക് തരാനുള്ള പണം തന്നാൽ ഞാൻ പോകാം എന്ന് പറഞ്ഞപ്പോൾ, ദീപുവിനോട് പണം മൂന്നു ലക്ഷം തന്നില്ലേ എന്നും, ബാക്കി പിന്നെ തരാം എന്നു രഞ്ജിത പറഞ്ഞു. പിറ്റേദിവസം സുമിത്രയും,പൂജയും, സരസ്വതി അമ്മയും കൂടി ദേവി ക്ഷേത്രത്തിൽ പോകുന്നതാണ്. അവിടെയെത്തി വഴിപാട് ഒക്കെ സുമിത്ര നടത്തുകയാണ്. അപ്പോഴാണ് അനന്യയുടെ അമ്മ പ്രേമ

അമ്പലത്തിൽ പോകാൻ ഒരുങ്ങി നിൽക്കുന്നത്. അതുകൊണ്ട് സ്വര മോള് ടീച്ചറമ്മ അമ്പലത്തിൽ വരുമല്ലോയെന്നും, എനിക്കും അമ്പലത്തിൽ പോകണമെന്ന് ആഗ്രഹിക്കുകയാണ്. അമ്മമ്മയോട് ഞാനും കൂടി അമ്പലത്തിൽ വരട്ടെ എന്ന് ചോദിച്ചപ്പോൾ, വരേണ്ടെന്ന് പറയുന്നു. ഞാൻ മമ്മിയോടും ഡാഡിയോടും എന്നെ ഉപദ്രവിച്ചതൊക്കെ പറയും എന്ന് പറഞ്ഞപ്പോൾ, പ്രേമ വന്നുകൊള്ളാൻ പറയുകയാണ്. മമ്മിയും ഡാഡിയും

കൂടി നമ്മുടെ കൂടെ അമ്പലത്തിൽ വരണം എന്ന് പറഞ്ഞപ്പോൾ, തൻറെ അമ്മയുടെ ഈ ബലി ഇട്ട ശേഷം മാത്രമേ ഞാൻ അമ്പലത്തിൽ പോവുന്നുള്ളൂ എന്ന് അനിരുദ്ധ് പറയുന്നു.സ്വര മോളും, അനന്യയും, അമ്മമ്മയും കൂടി അമ്പലത്തിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ടീച്ചറമ്മയെ തിരക്കുകയാണ്. എവിടെയും കാണുന്നില്ല പെട്ടെന്നാണ് ഒരു നിഴൽപോലെ സുമിത്രയെ സ്വരമോൾ കാണുന്നത്. വഴിപാട് ഒക്കെ നടത്തി കഴിഞ്ഞു അമ്പലം ചുറ്റുമ്പോൾ, എനിക്ക് ചുറ്റാൻ പറ്റില്ലെന്ന് സരസ്വതി അമ്മ പറഞ്ഞപ്പോൾ, ഞങ്ങൾ ചുറ്റിയിട്ട് വരാമെന്ന് പറയുന്നു. അവിടെ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുമ്പോഴാണ് സ്വരമോളുമായി കൂട്ടിമുട്ടുന്നത്. സരസ്വതിയമ്മ സ്വരമോളെ വഴക്കു പറയുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post