പ്രതീഷിനെ ജയിലിൽ വച്ച് കണ്ട അനിരുദ്ധ് ആകെ തകർന്നു പോകുന്നു.!! സച്ചിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിച്ച് സുമിത്ര.!! | Kudumbavilakku Today Episode March 30

Kudumbavilakku Today Episode March 30: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിരുദ്ധ് പ്രതീഷിനെ കാണാൻ പോകുന്ന കാര്യം സംസാരിക്കുന്നതായിരുന്നു.ഇത് കേട്ട് സ്വരമോൾ ഞാനും വരട്ടെ ഡാഡിയുടെ സുഹൃത്തിനെ കാണാൻ എന്ന് ചോദിച്ചപ്പോൾ, അനന്യ സ്വരയെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. അങ്ങനെ പ്രതീഷിനെ കാണാൻ

അനിരുദ്ധ് പോവുകയാണ്. പിന്നീട് കാണുന്നത്, സുമിത്രയും, സരസ്വതിയും ശീതളിൻ്റെ വീട്ടിൽ പോവുന്നതാണ്. അവിടെ എത്തിയപ്പോൾ സച്ചിൻ നല്ല പെരുമാറ്റമായിരുന്നു. എന്നാൽ പെട്ടെന്നുള്ള സച്ചിൻ്റെ ചിരി സുമിത്രയെ ചിന്തയിലാഴ്ത്തുന്നുണ്ട്. അപ്പോഴാണ് ദീപു പണം ചോദിച്ചതിനാൽ, പണമെടുക്കാൻ പോയ പങ്കജ് വരുന്നത്. കുറച്ച് പണം ദീപുവിന് കൊടുക്കുമ്പോഴാണ്, ഓഫീസിൽ നിന്ന് ഇറങ്ങി വരുന്ന അരവിന്ദ്

അത് കാണുന്നത്. ഉടൻ തന്നെ പങ്കജിനെ വിളിക്കുകയും, ദീപുവിന് പണം. കൊടുത്തതിന് വഴക്കു പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് ശീതളിൻ്റെ വീട്ടിൽ ഉള്ള സുമിത്ര സച്ചിൻ്റെ റൂമിൽ നിന്ന് സുമിത്രയ്ക്ക് കുറേ ഗുളികകൾ കണ്ട് കിട്ടുകയും, അതിൽ കുറച്ചു ഗുളിക പേഴ്സിൽ ഇടുകയും ചെയ്തു, ഗുളിക നോക്കുന്നത് കണ്ട സച്ചിൻ ആൻ്റി ആ ഗുളിക അവിടെ വയ്ക്കാൻ പറയുകയാണ്. പിന്നീട് കാണുന്നത് അനിരുദ്ധ്

പ്രതീഷിനെ കാണാൻ ജയിലിൽ എത്തുന്നതാണ്.പല വിഷമക്കളും പ്രതീഷ് അനിരുദ്ധിനോട് പറയുകയാണ്. സ്വരമോൾ നിങ്ങളുടെ മകളായി തന്നെ വളരണമെന്നും, ഞാൻ ഒരിക്കലും അച്ഛനാണെന്ന് പറഞ്ഞ് വരില്ലെന്നാണ് പ്രതീഷ് പറയുന്നത്. അങ്ങനെ പലതും പറഞ്ഞ് അനിരുദ്ധ് മടങ്ങുകയാണ്. അപ്പോൾ ശീതളിൻ്റെ വീട്ടിൽ സച്ചിൻ ഭക്ഷണമൊക്കെ പാചകം ചെയ്യുകയാണ്. സുമിത്രയ്ക്കും സരസ്വതി അമ്മയ്ക്കും വേണ്ടി. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post