പ്രതീഷിൻ്റെ വരവ് അനിരുദ്ധിൻ്റെയും അനന്യയുടെയും ഉറക്കം കെടുത്തുന്നു.!! സ്വര മോളെ വിട്ടുകൊടുക്കാനാവാതെ അന്യന.!! | Kudumbavilakku Today Episode June 6

Kudumbavilakku Today Episode June 6: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിൽ നിന്നിറങ്ങി ശ്രീനിലയത്തിൽ എത്തിയതായിരുന്നു. എത്തിയ ശേഷം അനിരുദ്ധിനോടും, സുമിത്രയോടും എന്നെ ജയിലിൽ നിന്നിറക്കാൻ ഇതുവരെ നിങ്ങൾ ഒന്നും ചെയ്തില്ലല്ലോയെന്നും, എന്നെ നിങ്ങളൊക്കെ മറന്നില്ലേയെന്നും പറയുകയാണ്. അപ്പോൾ സുമിത്ര ഒരിക്കലുമില്ലെന്നും, ഞാൻ മോൻ എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ വിദേശത്താണെന്ന്

പറഞ്ഞതിനാലാണ് ഞാൻ ഒന്നും ചെയ്യാതിരുന്നതെന്ന് കരഞ്ഞുകൊണ്ട് പറയുകയാണ് സുമിത്ര. പിന്നീട് പ്രതീഷ് സ്വര മോളെ നോക്കുകയാണ്. കുഞ്ഞ് ഭയന്നിരിക്കുന്നതിനാൽ അപ്പു സ്വരമോളെയും കൂട്ടി പുറത്തു പോവുകയാണ്. പ്രതീഷ് എൻ്റെ ജീവൻ പോലും തന്ന നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നെന്ന് പറഞ്ഞ് പോവുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീട്ടിൽ വക്കീൽ വരികയാണ്. രോഹിത്തിൻ്റെ സ്വത്തിൻ്റെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂജയും പങ്കജും വരുന്നത്. പൂജയെ കണ്ടതും രഞ്ജിത എട്ടൻ്റെ സ്വത്തുക്കളൊക്കെ മോളുടെ പേരിൽ എഴുതാനാണ് വക്കീൽ വന്നിരിക്കുന്നതെന്ന് പറയുകയാണ്. ഇത് കേട്ട പൂജ ഇപ്പോൾ ഇതൊന്നും മാറ്റിയെഴുതേണ്ടെന്നും, ആൻറി തന്നെ നോക്കിയാൽ മതിയെന്നും പറയുകയാണ്. പൂജയെ പങ്കജിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ഏട്ടനും ഇഷ്ടമെന്ന് പറയുകയാണ് രഞ്ജിത. ഇതിന് പൂജ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. പിന്നീട് കാണുന്നത് അനിരുദ്ധും

അനന്യയും റൂമിൽ നിന്നും പ്രതീഷ് വന്ന കാര്യവും, സ്വര മോളെ കുറിച്ച് പറയാതിരുന്ന കാര്യമൊക്കെ പറയുകയായിരുന്നു. പ്രതീഷ് ആകെ മാറിയിട്ടുണ്ടെന്നും, അമ്മയോട് അവൻ പെരുമാറിയതോർത്ത് അത്ഭുതം തോന്നുന്നുവെന്നും പറയുകയാണ് അനന്യ. പ്രതീഷ് വീണ്ടും വരുമെന്നും, അവൻ സ്വരമോളോട് എല്ലാ കാര്യവും പറയുമെന്നും, അപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും പറയുകയാണ് അനി. അതിനാൽ നീ പ്രതീഷിനോട് അധികം വെറുപ്പൊന്നും കാട്ടരുതെന്ന് പറയുകയാണ് അനി. അപ്പുവും സ്വരമോളും

ഐസ്ക്രീം പാർലറിൽ നിന്നും ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുകയാണ്. സ്വരമോൾ അയാൾ എന്തിനാണ് വന്നതെന്ന് ചോദിക്കുകയാണ്. എന്നാൽ അപ്പു വിഷയം മാറ്റാൻ ശ്രമിച്ചിട്ടും വീണ്ടും അവൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. അപ്പു പലതും പറഞ്ഞ് സമാധാനിപ്പിക്കുകയാണ്. സുമിത്ര അനിയോട് പ്രതീഷ് ആകെ മാറിപ്പോയെന്ന് പറഞ്ഞ് കരയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Rate this post