നയനയുടെ ആവശ്യങ്ങൾക്ക് വഴങ്ങി മുത്തശ്ശൻ അത് ചെയ്യുന്നു.!! ചെയ്തതിന് കുറ്റബോധം ഇല്ലാതെ നവ്യ.!! | Patharamattu Today Episode June 4

Patharamattu Today Episode June 4:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശും അനിയും മുത്തശ്ശൻ്റെ ഏറ്റവും നല്ല ഒരു ഡോക്ടറെ കാണിക്കേണ്ട തീരുമാനം പറയുന്നതായിരുന്നു. അങ്ങനെ ഒരു ഡോക്ടറെ കാണിച്ച് മുത്തശ്ശനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നാണ് ആദർശ് പറയുന്നത്. പിന്നീട് അനി നയനയെ കുറിച്ചാണ് പറയുന്നത്. അത് കേട്ടപ്പോൾ ആദർശിന് ദേഷ്യം വരികയും അവളെ കുറിച്ച് പറയരുതെന്നും പറയുകയാണ്. ഏടത്തിയുടെ നമ്പർ എന്തിനാണ് ബ്ലോക്ക് ചെയ്തത് എന്ന് ചോദിച്ചപ്പോൾ എല്ലാ കാര്യവും നിന്നോട് അവൾ

പറഞ്ഞല്ലേ എന്നാണ് ആദർശ് ചോദിക്കുന്നത്. എന്നാൽ മുത്തശ്ശന് മരുന്ന് വാങ്ങാൻ വേണ്ടി ബ്ലോക്ക് ആയിരുന്നുവെന്നും അങ്ങനെയാണ് ഏടത്തി എന്നോട് പറഞ്ഞതെന്നാണ് അനി പറയുകയാണ്. പിന്നീട് ദേവയാനിയുടെ കൂടെ ആദർശ് മുത്തശ്ശൻ്റെ റൂമിലേക്ക് പോവുകയാണ്. മുത്തശ്ശൻ എന്താണ് ഭക്ഷണം കഴിക്കാതെ, മരുന്ന് കഴിക്കാതെ എന്ന് ചോദിച്ചപ്പോൾ മുത്തശ്ശൻ ആദർശിനോട് ദേഷ്യപ്പെടുകയും

എന്തിനാണ് മരുന്നൊക്കെ കഴിക്കുന്നതെന്നും, നിങ്ങളുടെ ഇത്തരം കളികൾ കാണാൻ ആണോ ഇനി ഞാൻ ജീവിക്കേണ്ടത് എന്നൊക്കെയാണ് മുത്തശ്ശൻ പറയുന്നത്. മുത്തശ്ശൻ്റെ ദേഷ്യം കണ്ട് മടങ്ങിയ ആദർശും ദേവയാനിയും പലതും പറയുകയാണ്. അച്ഛൻ അസുഖത്തിലായതിനാൽ അച്ഛൻ്റെ സന്തോഷത്തിന് വേണ്ടിയെങ്കിലും അവളോട് സ്നേഹത്തിൽ പെരുമാറണമെന്ന് പറയുകയാണ് ദേവയാനി. അഭിയാണെങ്കിൽ പുറത്ത് നിന്ന് പലതും ആലോചിച്ചു കൊണ്ട് നിൽക്കുകയാണ്. അപ്പോഴാണ് ജലജ വരുന്നത്. ജലജയോട് അഭി നവ്യയെ ഒഴിവാക്കാൻ 5 ലക്ഷം രൂപയ്ക്ക് ചോദിച്ചപ്പോൾ, ഒന്നും തരില്ലെന്നും നവ്യയെ ഞാൻ ഒറ്റയ്ക്ക്

പുറത്താക്കിക്കൊള്ളുമെന്ന് പറയുകയാണ് ജലജ. പിന്നീട് കാണുന്നത് നയനയെ ആദർശ് കണ്ട് സംസാരിക്കുകയാണ്. ആദർശ് നയനയോട് മാപ്പ് പറയുകയും, മുത്തശ്ശനെ കൊണ്ട് ഭക്ഷണം കഴിപ്പിക്കണമെന്നും പറയുകയാണ്. അങ്ങനെ മുത്തശ്ശൻ്റെ റൂമിൽ പോയി പലതും പറഞ്ഞ ശേഷം, മുത്തശ്ശനോട് ഭക്ഷണം കഴിക്കാനും, മരുന്നു കഴിക്കാനും, ബോംബെയിൽ നിന്ന് വരുന്ന ഡോക്ടറെ കാണാനും പറയുകയാണ്. അങ്ങനെ മുത്തശ്ശൻ മോളുടെ വാശിക്ക് ഞാൻ കീഴടങ്ങിത്തരാമെന്നും, പക്ഷേ എന്തു പ്രശ്നമുണ്ടായാലും മോൾ ഇവിടെ നിന്നും പോകാൻ പാടില്ലെന്നും പറയുകയാണ്. ഇതൊക്കെ ആദർശ് പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു.

Rate this post