സ്വരമോൾ പ്രതീഷിൻ്റെ മകളാണെന്ന സത്യം സുമിത്ര അറിയുന്നു.!!പ്രദീഷ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു.!! | Kudumbavilakku Today Episode June 25

Kudumbavilakku Today Episode June 25: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബവിളക്ക് പരമ്പര അവസാന എപ്പിസോഡിലേക്ക് എത്തി നിൽക്കുമ്പോൾ, വ്യത്യസ്തമായ സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശീതൾ സച്ചിൻ്റെ വീട്ടിലേക്ക് പോകാൻ ബാഗുമെടുത്ത് ഇറങ്ങുകയായിരുന്നു. സുമിത്രയും, അനിരുദ്ധും പലതും പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ശീതൾ പോവാൻ തന്നെ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് സ്വരമോൾ ഞാനും വരുന്നെന്ന് പറയുന്നത്. ഇത് കേട്ട് വന്ന അനന്യ, മോളെ കരയിക്കാതെ പോകുന്നവർക്ക് ഒന്ന് പോയിക്കൂടെ എന്ന് പറയുകയാണ്. അനിരുദ്ധ് വഴക്ക് പറഞ്ഞ് അനന്യ റൂമിലേയ്ക്ക്

പോവുകയാണ്. അനിരുദ്ധ് പിന്നീട് ശീതളിനോട് സച്ചിനെ നല്ലൊരു സൈക്കാർട്ടിസ്റ്റിനെ കാണിച്ച ശേഷം പോകാമെന്ന് പറഞ്ഞപ്പോൾ, ഞാൻ കാണിച്ചു കൊള്ളാം സച്ചിനെ എന്നു പറഞ്ഞ് സരസ്വതിയമ്മയെ കൂട്ടി പോവുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. പൂജയെ ഇറക്കി വന്ന പങ്കജിനോട് അവൾ എന്തു പറയുന്നുവെന്ന് ചോദിക്കുകയാണ്. ഇപ്പോഴും അവൾക്ക് അനിരുദ്ധേട്ടൻ എന്താണ് ഇത്ര ദിവസവും മറച്ചു വച്ചതെന്ന് ചോദിക്കുകയാണ് പൂജ. അത് അവൾ സംശയിക്കണമെന്നും, എങ്കിലേ പ്രതീഷിൻ്റെ മനസിൽ മോശമായ ചിന്ത വരികയുള്ളൂവെന്നും, അമ്മ സത്യങ്ങളറിഞ്ഞിട്ടും എന്നെ കാണാൻ വന്നില്ലല്ലോ എന്ന ചിന്ത പ്രതീഷിൻ്റെ മനസിൽ വരുമെന്നും, ആ സമയം ഞാൻ പ്രതീഷിനെ ജാമ്യത്തിലിറക്കി പ്രതീഷിനെ അവളുടെ

മുന്നിൽ നിർത്തിയാൽ സുമിത്ര തകർന്നു പോകുമെന്ന് പറയുകയാണ് രഞ്ജിത. അങ്ങനെ എൻ്റെ ചേട്ടൻ്റെ സ്വത്തുക്കളും അവൾക്ക് ലഭിക്കാത്ത അവസ്ഥയിലെത്തണമെന്ന് പറയുകയാണ് പങ്കജിനോട് രഞ്ജിത. പിന്നീട് കാണുന്നത് അനിരുദ്ധിനെയും സുമിത്രയെയുമാണ്. എന്താണ് അനന്യയും ശീതളും തമ്മിൽ പ്രശ്നമെന്ന് പറഞ്ഞപ്പോൾ, അവർ തമ്മിൽ എന്തോ തെറ്റിദ്ധാരണയുണ്ടെന്ന് പറയുകയാണ് അനിരുദ്ധ്.പിന്നീട് അനന്യയോട് അനിരുദ്ധ് സ്വരമോളെ കുറിച്ചുള്ള സത്യം ഞാൻ അമ്മയോട് പറയട്ടെ എന്ന് പറഞ്ഞപ്പോൾ, അത് ഒരിക്കലും അമ്മ അറിയരുതെന്ന് പറയുകയാണ് അനന്യ. സ്വരമോൾ എൻ്റെ മകൾ മാത്രമാണെന്നും, ഞാൻ ആർക്കും കൊടുക്കില്ലെന്ന് പറയുകയാണ് അനന്യ. കാലങ്ങൾ കഴിയുമ്പോൾ സ്വരമോൾ പ്രതീഷാണ്

തൻ്റെ അച്ഛനെന്ന് മനസിലാക്കിയാൽ അവൾക്ക് വെറുപ്പാകില്ലേയെന്ന് പറയുകയാണ് അനിരുദ്ധ്. നമ്മൾ ഒളിച്ചു വച്ചാലും, നിൻ്റെ വീട്ടുകാർക്കും, ശീതളിനും ഈ സത്യമറിയാമെന്നും, അതിനാൽ അവർ പറഞ്ഞാൽ ഈ കാര്യം മറ്റുള്ളവർ അറിയുമെന്നും, അതിനു മുൻപേ ഞങ്ങൾ പറയുന്നതല്ലേ ശരിയെന്നു പറയുകയാണ് അനിരുദ്ധ്. എന്നാൽ ആരും ഇത് ആരോടും പറയരുതെന്ന് പറയുകയാണ് അനന്യ. ശീതളിനെ പറഞ്ഞ് നിങ്ങൾ മനസിലാക്കണമെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് ശീതൾ സച്ചിൻ്റെ വീട്ടിൽ എത്തുന്നതാണ്. ബെല്ലടിച്ചപ്പോൾ, സച്ചിൻ പുറത്ത് വരികയാണ്. ദേഷ്യ ഭാവത്തിലാണ് പുറത്ത് വരുന്നത്. ആകെ ഭയന്ന് പോവുകയാണ് ശീതൾ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നത്.

Rate this post