സിദ്ധു യുഎസിലേക്ക് തിരിച്ച് പോകുമ്പോൾ, സിദ്ധുവിൻ്റെ വലിയ ആഗ്രഹം നടത്തി കൊടുത്ത് സുമിത്ര.!! | kudumbavilakku Today Episode June 2

kudumbavilakku Today Episode June 2:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധു യുഎസിൽ പോകുന്ന കാര്യം പറയുന്നതായിരുന്നു. ഈ ആഴ്ചയിൽ നടക്കാൻ പോകുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്.

അനിരുദ്ധ് അനന്യയെ വിളിക്കാൻ വീട്ടിൽ പോയപ്പോൾ അനന്യ കൂടെ വരാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. നിങ്ങൾ ഇനി നിങ്ങളുടെ അമ്മയുടെ കൂടെ ജീവിച്ചാൽ മതിയെന്ന് പറയുകയായിരുന്നു. അനിരുദ്ധ് കൂട്ടാതെ വന്നപ്പോൾ സ്വരമോൾക്ക് വലിയ സങ്കടമായി. എന്നാൽ സുമിത്ര സമാധാനിപ്പിക്കുകയും, അച്ഛമ്മ മമ്മിയെ കൂട്ടി വരുമെന്നും പറയുകയാണ്. പിന്നീട് സിദ്ധാർത്ഥ് സത്യയോട് യുഎസിൽ പോവേണ്ട കാര്യം പറയുകയാണ്. പിന്നീട് സിദ്ധുവിനോട് ശീതൾ

സച്ചിനെ കുറിച്ച് പലതും പറയുകയാണ്. എന്നാൽ സച്ചിനുമായി ബന്ധം ഉപേക്ഷിക്കണമെന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ഇത് കേട്ടപ്പോൾ ശീതൾ ഞെട്ടുകയാണ്. പിന്നീട് കാണുന്നത് അനന്യയുടെ വീട്ടിൽ സുമിത്ര പോവുകയാണ്. അവിടെ എത്തിയപ്പോൾ പ്രേമ സുമിത്രയോട് പലതും പറയുകയാണ്. അത് കേട്ട് കൊണ്ടാണ് അനന്യ വരുന്നത്. പിന്നീട് അനന്യയോട് പലതും സംസാരിക്കുകയാണ്.

എന്നാൽ പ്രേമ പിന്തിരിപ്പിക്കുന്ന സംസാരങ്ങൾ പലതും പറയുന്നുണ്ട്. അങ്ങനെ സുമിത്ര അനന്യയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറയുകയാണ്. അങ്ങനെ സുമിത്ര അനന്യയുടെ മനസ് മാറ്റുകയാണ്. പിന്നീട് സിദ്ധാർത്ഥ് യുഎസിലേക്ക് പോകാൻ ഒരുങ്ങുകയാണ്. സിദ്ധാർത്ഥിനെ എല്ലാവരും യാത്രയാക്കുന്നതും, സിദ്ധാർത്ഥ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹമായ ശ്രീനിലയം പോവുന്നതിനിടയിൽ ഒന്നു കാണണമെന്ന് അനിരുദ്ധിനോട് പറയുകയാണ്. ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.

Rate this post