മുത്തശ്ശനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനൊരുങ്ങി അനിയും ആദർശും.!! നയനയുടെ നിരപരാധിത്വം തിരിച്ചറിഞ്ഞ ആദർശ്.!! | Patharamattu Today Episode June 3

Patharamattu Today Episode June 3: ഏഷ്യാനെറ്റിലെ പരമ്പരയായ പത്തരമാറ്റും വളരെ വ്യത്യസ്തമായ ആണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും അനിരുദ്ധും പലതും സംസാരിക്കുന്നത് ആയിരുന്നു. അനിയോട് നയന ആദർശ് ചേട്ടൻ എന്നെ ഫോണിൽ പോലും ബ്ലോക്ക് ചെയ്തു എന്നും, മുത്തശ്ശൻ ഫോൺ വിളിക്കാൻ പറഞ്ഞപ്പോൾ എനിക്ക് ആദർശേട്ടൻ ബ്ലോക്ക് ചെയ്തത് പറയാൻ പറ്റില്ലല്ലോ എന്ന് പറയുകയാണ്. മുത്തശ്ശന് വേണ്ടിയാണ് ഞാൻ അനാമികയെ വിവാഹം കഴിക്കാൻ സമ്മതിച്ചതെന്നും, അതുപോലെ ഏട്ടൻ മാറുമെന്നും ഏട്ടത്തി ഇവിടെ നിന്ന് എവിടെയും പോകരുതെന്ന് പറയുകയാണ് അനി. പിന്നീട് കാണുന്നത് അഭി ബാറിൽ നിന്നും അയാളെ കാണുന്നത്. നവ്യയുടെ പഴയ കാമുകൻ നവ്യയുമൊരുമിച്ചുള്ള

ഫോട്ടോകളൊക്കെ കാണിക്കുകയാണ്. ഇതൊക്കെ കണ്ട അഭി നവ്യയിൽ നിന്നൊഴിയാൻ ഇതെന്നെ മാർഗം എന്ന് ആലോചിക്കുകയാണ്. പിന്നീട് കാണുന്നത് നവ്യയെയാണ്. നയന ഒന്നും മിണ്ടാതെ പോയതിനാൽ നവ്യ നയനയെ വഴക്കു പറയുകയാണ്. മുത്തശ്ശൻ്റെ റൂമിൽ നിന്നും മുത്തശ്ശി പോയപ്പോൾ ജലജ മുത്തശ്ശൻ്റെ റൂമിൽ പോവുകയാണ്. ശേഷം അഭിയെക്കുറിച്ച് പലതും പറയുകയാണ്. എൻ്റെ മകന് ഒന്നുമില്ലെന്നും, അച്ഛൻ അവന്

വേണ്ടി എന്തെങ്കിലും നൽകണമെന്ന് പറയുകയാണ്. അപ്പോൾ മുത്തശ്ശൻ എല്ലാവർക്കുമുള്ള വീതം ഞാൻ തരുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നയന പുറത്ത് പോയപ്പോൾ കനക ദുർഗ്ഗയെ കാണുകയാണ്. എൻ്റെ മോൾക്ക് വലിയ വിഷമമുണ്ടെന്നു പറഞ്ഞ് കനക ദുർഗ്ഗ അമ്പലത്തിൽ പോയി വരുമ്പോൾ, നയന ആദർശ് പറഞ്ഞതൊക്കെ ഓർത്ത് പൊട്ടിക്കരയുകയാണ്. അമ്മ എന്തിനാണ് എന്നോട് ആദർശേട്ടനെ

കല്യാണം കഴിക്കാൻ നിർബന്ധിച്ചത് എന്നൊക്കെ പറയുകയാണ്. പിന്നീട് കാണുന്നത് ആദർശിനെയും അനിയെയുമാണ്. അനി ഡോക്ടർ ബഷീർ അഹമ്മദിനെ മുത്തശ്ശനെ കാണിച്ചാലോ എന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ മുത്തശ്ശനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറയുകയാണ് ആദർശ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post