സുചി ചേച്ചിക്ക് ഇന്ന് പിറന്നാൾ .!! പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ.!! | Mohanlal Wife Suchithra Birthday Celebration
Mohanlal Wife Suchithra Birthday Celebration: മലയാളികളുടെ എക്കാലത്തെയും അഭിമാനം ആണ് മോഹൻലാൽ എന്ന സൂപ്പർ താരം. നടന വിസ്മയം കൊണ്ട് മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള താരത്തെ സ്നേഹത്തോടെ മലയാളികൾ വിളിക്കുന്നത് ലാലേട്ടൻ എന്നാണ്. മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപെട്ടതാണ്. താരത്തിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. 1988 ലാണ് ഇരുവരും വിവാഹിതരായത്. തമിഴ് സിനിമ നടനും നിർമ്മാതാവും ആയ കെ ബാലാജിയുടെ മകൾ ആണ് സുചിത്ര. മോഹൻലാലിനോടൊപ്പം എപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ
സൂചിത്രയെയും കാണാം. രണ്ട് മക്കളാണ് താരത്തിനുള്ളത്. പ്രണവും വിസ്മയയും. പ്രണവ് മോഹൻലാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യുവതാരമാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം വർഷങ്ങൾക്ക് ശേഷം ആയിരുന്നു. മോഹൻലാലിനോടുള്ള സ്നേഹം അതെ പോലെ തന്നെ എല്ലാ മലയാളികളും അദ്ദേഹത്തിന്റെ കുടുംബത്തിനും കൊടുക്കാറുണ്ട്. പ്രണവിന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഇറങ്ങിയ ശേഷം ആണ് ആദ്യമായി മോഹൻലാലിൻറെ ഭാര്യ സുചിത്ര ഒരു അഭിമുഖത്തിൽ
പങ്കെടുത്തത്. സാധാരണയായി താരത്തോടൊപ്പം മാത്രം ആണ് സുജിത്രയെ എല്ലാവരും കാണാറുള്ളത്. മലയാള സിനിമയിലെ ഒരു വനിതാ സിനിമ നിർമ്മാതാവ് കൂടിയാണ് താരം. ഈയടുത്ത് താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ഒരു വീഡിയോ വൈറൽ ആയിരുന്നു. ഇപോഴിതാ സുജിത്രയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് പിറന്നാൾ ആശംസകൾ നേർന്നു എത്തിയിരിക്കുകയാണ് മോഹൻലാൽ. ഏറ്റവും പ്രിയപ്പെട്ട സുജി,ഈ ലോകത്തെ മുഴുവൻ
സ്നേഹവും നിറഞ്ഞ ഒരു ദിവസം നിനക്ക് ആശംസിക്കട്ടെ. എന്നാണ് താരം കുറിച്ചത്. മോഹൻലാലിൻറെ മകൾ വിസ്മയയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കമന്റ് ബോക്സിൽ എത്തുന്നത്.