സുമിത്ര പ്രതീഷിനെ കൂട്ടി വരുന്നത് വിലക്കി അനന്യ.!! സ്വരമോൾ ഇനി ആരുടെ കൂടെ.!!പൂജയോട് രഞ്ജിതയെ കാണരുത് എന്ന് പറഞ്ഞ് വിലക്കി സുമിത്ര.!! | Kudumbavilakku Today Episode July 9

Kudumbavilakku Today Episode July 9: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര പൂജയോട് സംസാരിക്കുന്നതായിരുന്നു. പ്രതീഷിനെ ജയിലിൽനിന്നും മോചിതനാക്കിയത് രഞ്ജിത ആണെന്ന് നീ അറിഞ്ഞിട്ടും എന്നോട് പറയാതിരുന്നത് എന്തായിരുന്നെന്നും, ഞാൻ നിന്നെ സ്വന്തം മോളെ പോലെ സ്നേഹിച്ചത് എന്നൊക്കെ പറഞ്ഞപ്പോൾ, പൂജ അമ്മേ ഇപ്പോൾ രഞ്ജിതാൻറി ഇപ്പോൾ ആകെ മാറിപ്പോയി എന്നും, അമ്മയോടിപ്പോൾ രഞ്ജിതാൻറിക്ക് സ്നേഹം മാത്രമേ ഉള്ളൂ എന്നൊക്കെ പറയുകയാണ് പൂജ. എന്നിട്ടാണോ അവളെന്നോട് ജയിലിൽനിന്ന് വെല്ലുവിളിച്ചത് എന്നൊക്കെ ചോദിക്കുന്നുണ്ട് സുമിത്ര.

സ്വത്തിനു വേണ്ടിയാണ് രഞ്ജിത നിന്നോട് ഇപ്പോൾ സ്നേഹം കാണിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഒരിക്കലുമല്ലെന്നും, ആൻറി എൻ്റെ പേരിൽ സ്വത്തുക്കളൊക്കെ എഴുതി തരാൻ വേണ്ടി നോക്കിയിരുന്നെന്നും, ഞാനാണ് വേണ്ടെന്ന് പറഞ്ഞതെന്ന് പറയുകയാണ് പൂജ. അപ്പോൾ അവൾ ആ ഒരു നാടകവും കളിച്ചോ എന്ന് ചോദിക്കുകയാണ് സുമിത്ര. പിന്നീട് പ്രതീഷ് സ്വരമോളെക്കുറിച്ച് ഓർക്കുകയാണ്. അപ്പോഴാണ് സുമിത്ര അനിരുദ്ധിനോട് രഞ്ജിതയുടെ വീട്ടിൽ പോയി എൻ്റെ മോനെ കൂട്ടി വരണമെന്ന് പറയുകയാണ്. ഞാൻ വരാമെന്ന് അനി പറഞ്ഞപ്പോൾ, ഞാൻ പോയിട്ട് വരാമെന്ന് പറയുകയാണ്. ഈ കാര്യം അനിരുദ്ധ്

അനന്യയോട് പറയുകയാണ്. ഇത് കേട്ട് അനന്യ ഒരിക്കലും പ്രതീഷ് ഇവിടെ വന്ന് നിൽക്കാൻ പാടില്ലെന്ന് പറയുകയാണ്. പിന്നീട് നേരെ സുമിത്രയുടെ റൂമിൽ പോവുകയാണ് അനന്യ. ആൻ്റി രഞ്ജിതാൻറിയുടെ വീട്ടിൽ പോകരുതെന്നും, പ്രതീഷിനെ സ്വര മോൾക്ക് ഭയമാണെന്നും പറയുകയാണ്. അത് മാറ്റിയെടുക്കാമെന്ന് പറയുകയാണ് സുമിത്ര. പക്ഷേ അനന്യ കുറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.എങ്കിലും സുമിത്ര രഞ്ജിതയുടെ വീട്ടിൽ പോവുകയാണ്. അപ്പോഴാണ് പൂജ സുമിത്ര പറഞ്ഞതൊക്കെ പങ്കജിനോട്

പറയുന്നത്. ഇതൊക്കെ കേട്ട് പങ്കജ് മനസിൽ ചിരിക്കുകയാണ്. പിന്നീട് കാണുന്നത് സുമിത്ര രഞ്ജിതയുടെ വീട്ടിൽ എത്തുന്നതാണ്. എൻ്റെ മകൻ പ്രതീഷ് എവിടെ എന്ന് ചോദിക്കുകയാണ്. നിൻ്റെ മകനെ എന്നോടാണോ ചോദിക്കുന്നതെന്ന് പറയുകയാണ് രഞ്ജിത. രണ്ടു പേരും തമ്മിൽ പിന്നീട് പല സംസാരങ്ങളും നടക്കുകയാണ്. ഇതാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നത്.

Rate this post