സുമിത്രയുടെ സ്വത്തുക്കൾ തട്ടിയെടുത്തത് ദീപുവാണെന്നു ചിത്ര അറിയുമ്പോൾ.!! പുതിയൊരു അടവുമായി സുമിത്രയ്ക്കരുകിൽ ദീപു.!! | Kudumbavilakku Today Episode January 19
Kudumbavilakku Today Episode January 19 : എല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന ഈ സമയത്ത് പ്രതീക്ഷയുടെ വെള്ളി വെളിച്ചം സുമിത്രയുടെയും പൂജയുടെയും ജീവിതത്തിലേക്ക് വീശുകയാണ്. രോഹിത്തിന്റെ അധ്വാനത്തിൽ വളർത്തി വലുതാക്കിയ ബിസിനസ് സാമ്രാജ്യങ്ങൾ മറ്റുള്ളവർ അനുഭവിക്കുമ്പോഴും നിറയെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതവുമായി കഴിയുകയാണ് രോഹിത്തിന്റെ ഒരേ ഒരു അവകാശിയായ പൂജയും ഭാര്യ സുമിത്രയും. സ്വത്തുക്കളിൽ മാത്രം കണ്ണ് വെച്ച്
രോഹിത്തിന്റെ സഹോദരി രഞ്ജിത ഇവർക്ക് ചുറ്റും എന്നും ഉണ്ടായിരുന്നു. രോഹിത് മ രിക്കുകയും സുമിത്ര കോമയിൽ ആകുകയും ചെയതത്തോടെ പൂജയെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്നും അങ്ങനെ രോഹിത്തിന്റെ കണക്കില്ലാത്ത സ്വത്തുക്കൾ തന്ത്രപരമായി കൈക്കലാക്കാം എന്നും ആയിരുന്നു രഞ്ജിത പ്ലാൻ ചെയ്തത്. എന്നാൽ രഞ്ജിതയുടെ പ്ലാനുകൾ ഒക്കെ തെറ്റിച്ചു കൊണ്ട് സുമിത്ര കോമയിൽ നിന്നുണരുകയയും
സ്വന്തം ജീവിതത്തിലോട്ട് തിരിച്ചു വരുകയും ചെയ്തു. രോഹിത്തിന്റെ മ രണ വാർത്ത താങ്ങാൻ കഴിയാത്ത വേദനയാണ് സുമിത്രയ്ക്ക് നൽകിയതെങ്കിലും രോഹിത്തിന്റെ എല്ലാം എല്ലാമായ പൂജയ്ക്ക് വേണ്ടി ജീവിക്കാൻ തന്നെ സുമിത്ര തീരുമാനിച്ചു. എന്നാൽ രഞ്ജിതയുടെകഴുകൻ കണ്ണുകൾ ഇവർക്ക് ചുറ്റും എപ്പോഴും ഉണ്ട്. വ്യാജ രേഖകൾ നിർമിച്ചു രോഹിത്തിന്റെ കമ്പനിയും സ്വത്തുക്കളും എല്ലാം രഞ്ജിത സ്വന്തമാക്കി. ഇപ്പോൾ രോഹിത്തിന്റെ ഓഫീസിലെ ഒരു ജോലിക്കാരി മാത്രമാണ് പൂജ. കോടീശ്വരനായ രോഹിത്തിന്റെ
ഭാര്യയും മകളും വാടക വീട്ടിൽ താമസിക്കുമ്പോൾ രഞ്ജിത ചതിച്ചു സ്വന്തമാക്കിയ സ്വത്തുക്കൾ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ്. എന്നാൽ ഈ സ്വത്തുക്കൾ എല്ലാം തിരിച്ചു പിടിക്കും എന്ന് സുമിത്ര രഞ്ജിതയെ വെല്ലു വിളിച്ചിരുന്നു. ഇപോഴിതാ ഒരു പിടിവള്ളി പോലെ സുമിത്രയ്ക്ക് ഒരുപാട് രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശേഷിയുള്ള ഒരു ആൽബം കിട്ടിയിരിക്കുകയാണ്. രോഹിത്തിന്റെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കയ്യിൽ കരുതിയതാണ് സുമിത്ര ആ ആൽബം. നമുക്ക് നഷ്ടമായതെല്ലാം നമ്മൾ തിരിച്ചു പിടിക്കും എന്ന് സുമിത്ര പൂജയ്ക്ക് വാക്ക് കൊടുക്കുന്നുണ്ട്. ആ ആൽബത്തിലെ രഹസ്യം അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.