രഞ്ജിതയുടെ ഓഫീസിൽ കയറി രഞ്ജിതയെ ആഞ്ഞടിച്ച് സുമിത്ര.!! Kudumbavilakku Today Episode January 18

Kudumbavilakku Today Episode January 18 : പ്രേക്ഷക പ്രിയ പരമ്പര കുടുംബവിളക്ക് വിജയകരമായി മുന്നേറുകയാണ്. ഒന്നാം സീസണിലെ പോലെ തന്നെ പ്രതിസന്ധികൾ സുമിത്രയെ പാമ്പ് പോലെ ചുറ്റുന്നുണ്ട് എങ്കിലും അതിൽ നിന്നൊക്കെ മോചിതയാകാൻ ഒരുങ്ങി ഇറങ്ങുകയാണു സുമിത്ര. ഭർത്താവിനോടും മക്കളോടും അടക്കം കുടുംബത്തിൽ തന്നെയുള്ള പലരോടും യുദ്ധം ചെയ്തത് തനിക്ക് വേണ്ടി തന്നെ ആയിരുന്നു എങ്കിൽ ഇത്തവണ സുമിത്രയുടെ ഈ യുദ്ധ പുറപ്പാട് പൂജയ്ക്ക് വേണ്ടിയാണു.

പൂജ അനുഭവിക്കേണ്ട രോഹിത്തിന്റെ സ്വത്തുക്കൾ സ്വന്തം കൈപ്പിടിയിലാക്കി പൂജയെ ജോലിക്കാരിയായി മാറ്റിയ രോഹിത്തിന്റെ സഹോദരി രഞ്ജിതയുടെ കയ്യിൽ നിന്നും സ്വത്തുക്കൾ തിരിച്ചു പിടിക്കും എന്ന് സുമിത്ര തീരുമാനിച്ചു കഴിഞ്ഞു. സ്വത്ത്‌ മോഹിയും ആഡംബര പ്രിയയും ദുഷ്ടയും ആണ് രഞ്ജിത. രോഹിത് സുമിത്രയെ വിവാഹം കഴിക്കുന്നതിനു എതിരായിരുന്ന രഞ്ജിത സുമിത്രയെ ഒരു ശത്രുവായിട്ടാണ് ആദ്യം മുതൽക്കേ കണ്ട് കൊണ്ടിരുന്നത്. പൂജയെക്കൊണ്ട് തന്റെ മകനെ വിവാഹം കഴിപ്പിച്ചു സ്വത്തുക്കൾ സ്വന്തമാക്കാനും രഞ്ജിത ശ്രമിച്ചു.

എന്നാൽ ഇതിനും സുമിത്ര തന്നെ ആയിരുന്നു തടസം. അങ്ങനെയാണ് വ്യാജ രേഖകൾ ഉണ്ടാക്കി രഞ്ജിത രോഹിത്തിന്റെ സ്വത്തുക്കൾ ഇപ്പോൾ പിടിച്ചടക്കി അനുഭവിക്കുന്നത്. 6 വർഷത്തെ കോമയിൽ നിന്നുണർന്ന സുമിത്രയ്ക്ക് താങ്ങാൻ കഴിയാതിരുന്ന വാർത്ത ആയിരുന്നു രോഹിത്തിന്റെ മരണം. സന്തോഷത്തോടെ രോഹിതതിനോടും പൂജയോടും ഒപ്പം യാത്ര പുറപ്പെട്ടത് മാത്രമാണ് സുമിത്രയ്ക്ക് ഓര്മയുള്ളത് പിന്നീട് ഉണർന്നപ്പോൾ പ്രിയപ്പെട്ടതെല്ലാം അവൾക്ക് നഷ്ടമായി കഴിഞ്ഞിരുന്നു. എങ്കിലും തളരാതെ പൂജയ്ക്ക് വേണ്ടി ജീവിക്കാൻ ഒരുങ്ങിയതാണ് സുമിത്ര.

പൂജയെ സ്വന്തം അച്ഛന്റെ ഓഫീസിൽ ജോലിക്കാരിയാക്കിയ രഞ്ജിതയെ സത്യം കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ട് വരാനാണ് ഇനി സുമിത്രയുടെ പോരാട്ടം.എന്നാൽ രഞ്ജിത ഇതിനെപ്പറ്റി മകൻ പങ്കജിനോട് കരുതിയിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്.സുമിത്രയുടെ സഹോദരൻ ദീപുവിനെപോലും തന്റെ പക്ഷത്താക്കാൻ രഞ്ജിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സുമിത്രയുടെ നീക്കങ്ങൾ തടയാൻ രഞ്ജിത ഇനി എന്തൊക്കെ ചെയ്യുമെന്നും. രഞ്ജിതയ്‌ക്കെതിരെ സുമിത്ര എങ്ങനെയൊക്കെ പോരാടും എന്നും കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post