ഒടുവിൽ സിദ്ധു -വേദിക വിവാഹബന്ധവും കോടതിമുറിയിലേക്ക് ;പക്ഷെ എല്ലാംസഹിച്ചൊഴിയാൻ ഇവൾ സുമിത്രയല്ല .!! സിദ്ധുവിനെ നേടിയെടുക്കാൻ ആത്മഹത്യാഭീഷണിയുമായി വേദിക.| Kudumbavilakku Today Episode Malayalam

Kudumbavilakku Today Episode Malayalam : തന്നെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന സിദ്ധാർത്ഥിന് മുൻപിൽ ആത്മഹത്യാഭീഷണി മുഴക്കി വേദിക. മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ സംഭവബഹുലമായ മുഹൂർത്തങ്ങൾ വന്നുചേരുകയാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ്

പുതിയ സംഭവവികാസങ്ങൾ പരമ്പരയിൽ ഉടലെടുക്കുന്നത്. രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം മുടക്കാൻ വേണ്ടി സിദ്ധാർത്ഥ് തന്നാലാവുന്ന വിധം ശ്രമിച്ചെങ്കിലും ഇതുവരെ ഒന്നിനും വിജയം കാണാൻ കഴിഞ്ഞിട്ടില്ല. ഇനി ബാക്കിനിൽക്കുന്ന ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സിദ്ധാർത്ഥിന് സുമിത്രയുടെ വിവാഹം മുടക്കാനാവുമോ എന്നുള്ള ചോദ്യം പ്രേക്ഷകരിൽ നിന്നും ഉയർന്നുവരുന്നുണ്ട്. സിദ്ധാർത്ഥിനോടൊപ്പം തനിക്ക് വീണ്ടും ഒരു ജീവിതം ഇനിയില്ല എന്നാണ് സുമിത്ര തുറന്നുപറഞ്ഞത്.

രോഹിത്തുമായുള്ള തന്റെ വിവാഹം മുടങ്ങിയാലും ശരി ഇനി സിദ്ധാർത്ഥ്നോടൊപ്പം താൻ ഒരു ജീവിതത്തിന് തയ്യാറാകില്ല എന്ന് സിദ്ധുവിന്റെ മുഖത്തുനോക്കി സുമിത്ര പറഞ്ഞിട്ടുമുണ്ട്. വേദികയുടെ മകനെ വേദികയുമായി കൂടുതൽ അടുപ്പിച്ച് വേദികയെ സമ്പത്തിനും നീരവിനോടുമൊപ്പം തിരിച്ചയക്കാനുള്ള സിദ്ധാർത്ഥിന്റെ അവസാന അടവും പാളിപ്പോയിരിക്കുകയാണ്. തന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്ന സിദ്ധാർത്ഥിന് നേരെ ഇപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി വേദിക രംഗത്തെത്തിയിരിക്കുന്നു. വേദികയുടെ ആത്മഹത്യാഭീഷണിക്ക് മുൻപിൽ സിദ്ധാർത്ഥ്

പതറുമോ എന്നുള്ളത് പ്രേക്ഷകർ എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഇനി സിദ്ധാർത്ഥിന്റെ ഭാഗത്തുനിന്നും വിവാഹം മുടക്കാനുള്ള എന്തെങ്കിലും നീക്കങ്ങൾ ഉണ്ടാകുമോ എന്നുള്ള ആശങ്ക കുടുംബത്തിൽ എല്ലാവർക്കുമുണ്ട്. സുമിത്രയെ തനിക്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയം സിദ്ധാർത്ഥിനെ വല്ലാത്ത പിരിമുറുക്കത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി പരമ്പരയിൽ വരാൻ പോകുന്നത് എന്തെല്ലാമെന്നുള്ളത് പ്രേക്ഷകർ കാത്തിരുന്നു കാണേണ്ട കാഴ്ച തന്നെയാണ്.

Rate this post